പ്രിയങ്കയെ കന്യാകുമാരിയില്‍ സ്ഥാനാര്‍ഥിയാക്കണം;  കോണ്‍ഗ്രസിന് കാര്‍ത്തി ചിദംബരത്തിന്റെ കത്ത്

കന്യാകുമാരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി എച്ച് വസന്ത കുമാര്‍ കോവിഡ് ബാധിച്ചു മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞടുപ്പ്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ കന്യാകുമാരി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കമമെന്നാവശ്യം. ഇത് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന തെരഞ്ഞുടപ്പ് കമ്മറ്റിക്ക് കാര്‍ത്തി പി ചിദംബരം  അപേക്ഷ നല്‍കി. 

കന്യാകുമാരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി എച്ച് വസന്ത കുമാര്‍ കോവിഡ് ബാധിച്ചു മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞടുപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ മൂന്ന് ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് വസന്തകുമാര്‍ പരാജയപ്പെടുത്തിയത്. 

പ്രിയങ്ക സ്ഥാനാര്‍ഥിയായാല്‍ മണ്ഡലത്തില്‍ മികച്ച വിജയം നേടാനാവുമെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വേകുമെന്നും പാര്‍ലമെന്റില്‍ പ്രിയങ്കയുടെ സാന്നിധ്യം കോണ്‍ഗ്രസിന് ഏറെ സഹായകമാകും. കന്യാകുമാരിയില്‍ മത്സരിക്കുന്നത് അവരുടെ ഉത്തര്‍പ്രദേശ് ചുമതലകളെ ഒരു തരത്തിലും തടസ്സപ്പെടുത്തുകയില്ലെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com