നൂറാം ദിവസവും ആത്മഹത്യ; സമര വേദിയ്ക്ക് സമീപം കര്‍ഷകന്‍ തൂങ്ങിമരിച്ചു

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ വീണ്ടും ആത്മഹത്യ
ഡല്‍ഹിയില്‍ സമരത്തിന് എത്തിയ കര്‍ഷകന്‍/ പിടിഐ
ഡല്‍ഹിയില്‍ സമരത്തിന് എത്തിയ കര്‍ഷകന്‍/ പിടിഐ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ വീണ്ടും ആത്മഹത്യ. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ തിക്രിയിലാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. സമരത്തിന്റെ നൂറാം ദിനമായ ഞായറാഴ്ചയാണ് ആത്മഹത്യ നടന്നത്. 

ഹരിയാനയിലെ ഹിസ്സാര്‍ ജില്ലയില്‍ നിന്നുവന്ന 49കാരനായ രാജ്ബീറാണ് സമരവേദിയ്ക്ക് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളാണ് തന്നെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് രാജ്ബീര്‍ എഴുതിയ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞു.

തന്റെ അവസാന ആഗ്രഹമായി കണക്കിലെടുത്ത് നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും കത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com