103ാം വയസ്സില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഏറ്റവും പ്രായംകൂടിയ വോട്ടര്‍; ആഘോഷത്തോടെ സ്വീകരിച്ച് ഡോക്ടര്‍മാര്‍

ഇന്ത്യയിലെ ഏറ്റവും പ്രായംകൂടിയ വോട്ടര്‍ ആയ ശ്യാം ശരണ്‍ നേഗി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു
ശ്യാം ശരണ്‍ നേഗി/ എഎന്‍ഐ
ശ്യാം ശരണ്‍ നേഗി/ എഎന്‍ഐ


ഷിംല: ഇന്ത്യയിലെ ഏറ്റവും പ്രായംകൂടിയ വോട്ടര്‍ ആയ ശ്യാം ശരണ്‍ നേഗി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 103കാരനായ നേഗി, ചൊവ്വാഴ്ചയാണ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. ഹിമാചല്‍ പ്രദേശിലെ കിനാവുര്‍ സ്വദേശിയാണ് നേഗി.

കൊറോണ വൈറസിന് എതിരെ പോരാടാനായി അര്‍ഹരായ എല്ലാവരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 

രാജ്യത്തിന്റെ ആദ്യ തെരഞ്ഞെടുപ്പ് നടന്ന 1951മുതല്‍ നേഗി വോട്ട് ചെയ്യുന്നുണ്ട്. 1951ലെ തെരഞ്ഞെടുപ്പില്‍, അധ്യാപകനായിരുന്ന നേഗി ഇലക്ഷന്‍ ഓഫീസര്‍ ആയി ജോലി ചെയ്തിരുന്നു. 

വാക്‌സിന്‍ സ്വീകരിക്കാനെത്തിയ നേഗിയെ ഡോക്ടര്‍മാര്‍ ആഘോഷമായാണ് സ്വീകരിച്ചത്. കുടുംബാംഗങ്ങളുമായാണ് നേഗി വാക്‌സിനേഷന്‍ സെന്ററില്‍ എത്തിയത്. വാക്‌സിന്‍ എടുത്ത ശേഷം, അദ്ദേഹത്തെ അര മണിക്കൂര്‍ നിരീക്ഷണത്തില്‍വെച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com