ജിമ്മില്‍ കയറി സിലമ്പാട്ടം, മീന്‍ മാര്‍ക്കറ്റിലും ചായക്കടയിലും കമല്‍ഹാസന്‍; കോയമ്പത്തൂര്‍ സൗത്തിനെ പ്രചാരണ ചൂടിലാക്കി താരം

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍
കമല്‍ ഹാസ്സന്‍ മോണിങ് വാക്കിനിടെ/ചിത്രം: ട്വിറ്റര്‍
കമല്‍ ഹാസ്സന്‍ മോണിങ് വാക്കിനിടെ/ചിത്രം: ട്വിറ്റര്‍

കോയമ്പത്തൂര്‍: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ഹാസന്‍ ജനവിധി തേടുന്നത്. സമൂഹത്തിലെ വിവിധ മേഖലകളില്‍പ്പെട്ട മനുഷ്യരുമായി ആശയവിനിമയം നടത്തിയാണ് കമല്‍ തന്റെ പ്രചരണം മുന്നോട്ടുകൊണ്ടുപോകുന്നത്. 

നഗരത്തിലെ പ്രധാന മേഖലയായ റേസ് കോഴ്‌സ് റോഡില്‍ മോണിങ് വാക്കിന് ഇറങ്ങിയ ആളുകളോട് സംസാരിച്ചുകൊണ്ടാണ് കമല്‍ പ്രചാരണ പരിപാടി ആരംഭിച്ചത്. 

ശേഷം, രാമനാഥപുരത്തിലെ ജിമ്മിലെത്തി വര്‍ക്ക് ഔട്ട് ചെയ്യാനും കമല്‍ മറന്നില്ല. അന്തരിച്ച ചലച്ചിത്ര നിര്‍മ്മാതാവ് സാന്റോ ചിന്നപ്പ തേവര്‍ സ്ഥാപിച്ച ജിമ്മിലെത്തിയ കമല്‍, തമിഴ്‌നാട്ടിലെ പരമ്പരാഗത ആയോധന കലയായ സിലമ്പാട്ടം പ്രാക്ടീസ് ചെയ്തു. 

ജിമ്മില്‍ നിന്നിറങ്ങി നേരേ പോയത് റോഡരികിലെ ഒരു ചായക്കടയിലേക്കാണ്. ഇവിടെ ചായകുടിക്കാനെത്തിയ ആളുകളുമായി അദ്ദേഹം സംഭാഷണം നടത്തി. 

അതുകഴിഞ്ഞു പോയത് ഉക്കടത്തെ മത്സ്യ മാര്‍ക്കറ്റിലേക്ക്. സിനിമാ സ്‌ക്രീനില്‍ മാത്രം കണ്ടുപരിചയിച്ച താരം നേരെ മത്സ്യ മാര്‍ക്കറ്റിലേക്ക് കയറിവന്നപ്പോള്‍ ആളുകള്‍ക്കും അത്ഭുതം. ജനങ്ങളോട് നേരിട്ട് സംവദിക്കാനാണ് ഇത്തരത്തിലുള്ള പ്രചാരണ രീതി ക്രമീകരിച്ചിരിക്കുന്നത് എന്നാണ് മക്കള്‍ നീതി മയ്യം നേതൃത്വം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com