കമല്‍ഹാസന് 177 കോടി രൂപയുടെ സ്വത്ത്, 49 കോടിയുടെ കടബാധ്യത

ഇതില്‍ 131.84 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും, 45.09 കോടി രൂപയുടെ ജംഗംമ വസ്തുക്കളുമാണുള്ളത്
കമല്‍ഹാസന്‍/ഫയല്‍ ചിത്രം
കമല്‍ഹാസന്‍/ഫയല്‍ ചിത്രം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ഥി കമല്‍ഹാസന്‍. മക്കല്‍ നീതി മയ്യം സ്ഥാപകന്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ 176.93 കോടി രൂപയുടെ സ്വത്ത് വകകളാണ് കാണിക്കുന്നത്. 

ഇതില്‍ 131.84 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും, 45.09 കോടി രൂപയുടെ ജംഗംമ വസ്തുക്കളുമാണുള്ളത്. 49.5 കോടി രൂപയുടെ കടബാധ്യതയുണ്ട്. ഭാര്യയോ, മറ്റ് ആശ്രിതരോ ഇല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 

45 കോടിയുടെ സ്ഥാവര സ്വത്തുക്കളില്‍ ഒരു ബിഎംഡബ്ല്യു കാറും, ലെക്‌സസും ഉള്‍പ്പെടുന്നു. രണ്ട് വസതികളാണ് ചെന്നൈയിലുള്ളത്. ലണ്ടനില്‍ സഹ ഉടമസ്ഥതയില്‍ 2.5 കോടി രൂപയുടെ വസ്തുവുണ്ട്. കമല്‍ഹാസന്റെ സ്വത്തിനേക്കാള്‍ ഒരു കോടി രൂപ കൂടുതലാണ് മക്കല്‍ നീതിമയ്യം വൈസ് പ്രസിഡന്റും സിംഗനല്ലൂര്‍ സ്ഥാനാര്‍ഥിയുമായ ആര്‍ മഹേന്ദ്രന്റെ സ്വത്ത്, 178 കോടി രൂപ. 

ചെന്നൈ അണ്ണാനഗര്‍ സീറ്റില്‍ മത്സരിക്കുന്ന ഡിഎംകെയുടെ എം കെ മോഹന്‍ ആണ് തമിഴ്‌നാട്ടില്‍ ഇതുവരെ പ്രകടനപത്രിക സമര്‍പ്പിച്ചവരില്‍ ഏറ്റവും ധനികന്‍. 211.21 കോടി രൂപയുടെ സ്വത്തുക്കളാണുള്ളത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com