ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോവിഡ് വാക്സിൻ എടുത്തവർ രണ്ട് മാസത്തിനുള്ളിൽ രക്തദാനം ചെയ്യരുത്; മാർഗരേഖ പുറത്തിറക്കി 

പ്രതിരോധശേഷിയെ ബാധിച്ചേക്കുമെന്ന് കണ്ടാണ് പുതിയ നിർദ്ദേശം

മുംബൈ : കോവിഡ് വാക്സിൻ സ്വീകരിച്ചതിനുശേഷം രണ്ടുമാസത്തേക്ക് രക്തം ദാനം ചെയ്യരുതെന്ന് നാഷണൽ ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ കൗൺസിൽ നിർദേശിച്ചു. വാക്സിൻ സ്വീകരിച്ച അന്ന് മുതൽ രണ്ടാമത്തെ വാക്സിൻ എടുത്ത് 28 ദിവസം കഴിയുന്നതുവരെ രക്തദാനം നടത്തരുതെന്നാണ് നിർദേശം. ഇതുമായി ബന്ധപ്പെട്ട് മാർഗരേഖതന്നെ കൗൺസിൽ പുറത്തിറക്കിയിട്ടുണ്ട്.

വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുന്നതിന് ഏറ്റവും ചുരുങ്ങിയത് 28 ദിവസത്തെ ഇടവേള എങ്കിലും വേണം. അതായത് ആദ്യവാക്സിൻ സ്വീകരിച്ച് 57 ദിവസത്തേക്ക് രക്തദാനം പാടില്ലെന്നാണ് നിർദേശം. പ്രതിരോധ മരുന്ന് എടുത്തതിന് ശേഷമുള്ള രക്തദാനം പ്രതിരോധശേഷിയെ ബാധിച്ചേക്കുമെന്ന് കണ്ടാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന കൊവാക്സിനും, കൊവിഷീൽഡിനും പുതിയ മാർഗ നിർദ്ദേശം ബാധകമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com