പറന്നുയര്‍ന്ന് ആകാശത്ത് അഭ്യാസപ്രകടനം; 'മാന്ത്രിക ഡോള്‍ഫിന്‍' - വീഡിയോ

കടലിന്റെ ഉപരിതലത്തില്‍ നിന്ന് ആകാശത്തേയ്ക്ക് പറന്നുയര്‍ന്ന് ഒരു അഭ്യാസിയെ പോലെ തുടര്‍ച്ചയായി കറങ്ങുന്ന ഡോള്‍ഫിന്റെ ദൃശ്യമാണ് വൈറലാകുന്നത്
ഡോള്‍ഫിന്റെ വായുവിലെ അഭ്യാസപ്രകടനം
ഡോള്‍ഫിന്റെ വായുവിലെ അഭ്യാസപ്രകടനം

കടലില്‍ മത്സ്യത്തൊഴിലാളികളുടെ സഹായിയാണ് ഡോള്‍ഫിനുകളെ വിശേഷിപ്പിക്കുന്നത്. ആപത്ത് ഘട്ടത്തില്‍ ഡോള്‍ഫിനുകള്‍ രക്ഷയ്ക്ക് എത്തിയതിന്റെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.

ഇപ്പോള്‍ ഡോള്‍ഫിന്‍ ആകാശത്ത് നടത്തുന്ന അഭ്യാസപ്രകടനമാണ് സോഷ്യല്‍മീഡിയയെ അമ്പരിപ്പിക്കുന്നത്. കടലിന്റെ ഉപരിതലത്തില്‍ നിന്ന് ആകാശത്തേയ്ക്ക് പറന്നുയര്‍ന്ന് ഒരു അഭ്യാസിയെ പോലെ തുടര്‍ച്ചയായി കറങ്ങുന്ന ഡോള്‍ഫിന്റെ ദൃശ്യമാണ് വൈറലാകുന്നത്. പല കാരണങ്ങള്‍ കൊണ്ടാണ് ഡോള്‍ഫിന്‍ വായുവില്‍ കറങ്ങുന്നതെന്ന് വിശദീകരിച്ച് സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ആശയവിനിമയം, പരാന്നഭോജികളെ നീക്കം ചെയ്യല്‍ എന്നി കാര്യങ്ങള്‍ക്കാണ് ഡോള്‍ഫിന്‍ വായുവില്‍ കറങ്ങുന്നതെന്നാണ് വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com