പ്രചാരണത്തിനിടെ കമല്‍ഹാസന്റെ കാരവന്‍ തടഞ്ഞുനിര്‍ത്തി; മിന്നല്‍ പരിശോധന

പ്രചാരണത്തിനിടെ മക്കള്‍നീതി മയ്യം നേതാവ്കമല്‍ഹാസന്റെ കാരവന്‍ തടഞ്ഞു നിര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന
തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് കമൽഹാസന്റെ വാഹനത്തിൽ പരിശോധന നടത്തുന്നു
തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് കമൽഹാസന്റെ വാഹനത്തിൽ പരിശോധന നടത്തുന്നു

ചെന്നൈ: പ്രചാരണത്തിനിടെ മക്കള്‍നീതി മയ്യം നേതാവ്
കമല്‍ഹാസന്റെ കാരവന്‍ തടഞ്ഞു നിര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന. തിരുച്ചിറപ്പള്ളിയിലെ പ്രചാരണത്തിന് പോകുന്നതിനിടെ രാത്രി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്ലയിങ് സ്‌ക്വാഡ് വണ്ടി തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുകയായിരുന്നു. 

തഞ്ചാവൂര്‍ ജില്ലാ അതിര്‍ത്തിയില്‍ വച്ചായിരുന്നു പരിശോധന. തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തിനായി പോകുന്നതിനിടെയായിരുന്നു സംഭവം. കമലിനെ കാരവനില്‍ ഇരുത്തിയാണ് അധികൃതര്‍ പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ അനധികൃതമായി ഒന്നും കണ്ടെത്താനായില്ല.

ആ​ദാ​യ നി​കു​തി വ​കു​പ്പ് കഴിഞ്ഞ ദിവസങ്ങളിലായി കമൽഹാസന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിനെതിരെ കമൽ രം​ഗത്തുവന്നിരുന്നു. 
റെയ്ഡുകൾ ബിജെപിയുടെ ഭീഷണി രാഷ്ട്രീയമാണെന്നും ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയാൽ ഒന്നും കണ്ടെത്താൻ പോകുന്നില്ല. ജനങ്ങളുടെ ശബ്ദമാകാനാണ് മക്കൾ നീതിമയ്യം ശ്രമിക്കുന്നത്. 

തമിഴ്നാട്ടിൽ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണം മു​റു​കു​ന്ന​തി​നി​ടെ കഴിഞ്ഞ ബു​ധ​നാ​ഴ്​​ച മ​ക്ക​ൾ നീ​തി​മ​യ്യം അടക്കം പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെ വീട്ടിൽ ആ​ദാ​യ നി​കു​തി വ​കു​പ്പ് മി​ന്ന​ൽ​പ​രി​ശോ​ധ​ന നടത്തിയിരുന്നു. മ​ക്ക​ൾ നീ​തി​മ​യ്യം ട്ര​ഷ​റ​ർ അ​നി​ത ശേ​ഖ​റിന്റെ തി​രു​പ്പൂ​ർ ല​ക്ഷ്​​മി​ന​ഗ​ർ, ബ്രി​ഡ്​​ജ്​​വേ കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലെ 'അ​നി​ത ടെ​ക്​​സ്​​കോ​ട്ട്​ ഇ​ന്ത്യ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​' ക​മ്പ​നി​യി​ലും വീ​ടു​ക​ളി​ലും അ​നു​ബ​ന്ധ സ്​​ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി ആ​ദാ​യ നി​കു​തി വ​കു​പ്പ്  ഉദ്യോ​ഗ​ഗ​സ്​​ഥർ​ റെ​യ്​​ഡ്​ ന​ട​ത്തിയ​ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com