സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ 27ന്, മാര്‍ച്ച് 24 വരെ അപേക്ഷിക്കാം; 712 ഒഴിവുകള്‍

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് മാര്‍ച്ച് 24വരെ അപേക്ഷിക്കാം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് മാര്‍ച്ച് 24വരെ അപേക്ഷിക്കാം. ജൂണ്‍ 27നാണ് പ്രിലിമിനറി പരീക്ഷ.  upsc.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
 
ഗ്രൂപ്പ് എ, ബി പോസ്റ്റുകളിലായി 712 ഒഴിവുകളാണ് ഉള്ളത്.ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ പോലീസ് സര്‍വീസ് തുടങ്ങിയ കേന്ദ്ര സര്‍വീസുകളിലെ ഒഴിവുകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍ 22 എണ്ണം ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണമാണ്. 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകള്‍, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ ഫീസ് നല്‍കേണ്ട.21-32 വയസാണ് പ്രായപരിധി.  സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്. 

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസ് പരീക്ഷയ്ക്കുള്ള വിജ്ഞാപനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഐഎഎസ്, ഐ.പി.എസ് തസ്തികകളിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമാണ് അവസരം. പ്രിലിമിനറി പരീക്ഷയ്ക്ക് യോഗ്യത നേടുന്നവര്‍ക്കാണ് മെയിന്‍ പരീക്ഷയെഴുതാന്‍ കഴിയുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com