ബുർഖ ധരിക്കുന്നത് നിരോധിക്കും; ബിജെപി മന്ത്രി

മുത്തലാഖില്‍ നിന്ന് മുസ്ലീം സ്ത്രീകളെ രക്ഷിച്ചപ്പോലെ ബുര്‍ഖയില്‍ നിന്നും മുസ്ലീം സ്ത്രീകളെ രക്ഷിക്കും
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല / ചിത്രം ഫെയ്‌സ്ബുക്ക്‌
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല / ചിത്രം ഫെയ്‌സ്ബുക്ക്‌

ലക്‌നൗ: ബുര്‍ഖ ധരിക്കുന്നത് നിരോധിക്കുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി അനന്ദ് സ്വരൂപ് ശുക്ല. മുഖം മറയ്ക്കുന്ന രീതിയില്‍ ബുര്‍ഖ ധരിക്കുന്നത് മനുഷ്യത്വവിരുദ്ധവും ദുഷിച്ചതുമായ സമ്പ്രദായമാണെന്നും അദ്ദേഹം പറഞ്ഞു. 

മുത്തലാഖില്‍ നിന്ന് മുസ്ലീം സ്ത്രീകളെ രക്ഷിച്ചപ്പോലെ ബുര്‍ഖയില്‍ നിന്നും മുസ്ലീം സ്ത്രീകളെ രക്ഷിക്കും. അവര്‍ അതില്‍നിന്നും മുക്തിനേടുന്ന കാലം വിദൂരമല്ല. ബുര്‍ഖ നിരോധിച്ച നിരവധി മുസ്ലീം രാജ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുര്‍ഖ ധരിക്കല്‍ മനുഷ്യത്വരഹിതവും ദുഷിച്ചതുമായ ആചാരമാണ്. പുരോഗമന ചിന്താഗതി ഉള്ളവര്‍ അത് ഒഴിവാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

സമീപത്തെ പള്ളിയിൽനിന്ന്​ അഞ്ചുനേരം ബാങ്കുവിളിക്കുന്നത്​ യോഗ, ധ്യാനം, പൂജ, സർക്കാർ ചുമതലകൾ നിർവഹിക്കൽ എന്നിവക്ക്​ തടസ്സം സൃഷ്​ടിക്കുന്നതായും ഉച്ചഭാഷിണിയുടെ ശബ്ദം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം കഴിഞ്ഞ ദിവസം ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിരുന്നു.

"ദിവസം അഞ്ച് തവണയാണ്​ നമസ്​കാരത്തിനുള്ള ബാങ്ക്​​ വിളിക്കുന്നത്. ഇത്​​ യോഗ, ധ്യാനം, പൂജ, സർക്കാർ ചുമതലകൾ നിർവഹിക്കൽ എന്നിവ നിർവഹിക്കാൻ എനിക്ക് തടസ്സം സൃഷ്​ടിക്കുന്നു'' തന്‍റെ മണ്ഡലത്തിലെ കജിപുര മദീന മസ്ജിദിന്‍റെ പേര്​ പരാമർശിച്ച്​ എഴുതിയ പരാതിയിൽ ശുക്ല പറഞ്ഞു. പള്ളിക്ക് സമീപം നിരവധി സ്കൂളുകൾ ഉണ്ടെന്നും അവരുടെ പഠനത്തിനും ബാങ്ക്​ വിളി തടസ്സമാകുന്നുണ്ടെന്നും ശുക്ല പറഞ്ഞു.

"ഉച്ചഭാഷിണികളിലൂടെയാണ് മതകാര്യങ്ങൾ അറിയിക്കുന്നത്​. പള്ളി നിർമ്മാണത്തിന്​ സംഭാവന നൽകുന്നത്​ സംബന്ധിച്ചും ഉയർന്ന ശബ്​ദത്തിൽ പറയുന്നു. ഇത് വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും രോഗികൾക്കും പ്രയാസമുണ്ടാക്കും. സാധാരണക്കാർ കടുത്ത ശബ്ദ മലിനീകരണം നേരിടുന്നു" മന്ത്രി പറഞ്ഞു.അലഹബാദ് ഹൈക്കോടതി ഉത്തരവ് അനുസരിച്ച് പള്ളികളിലെ ഉച്ചഭാഷിണികളുടെ ശബ്​ദ പരിധി നിശ്ചയിക്കണം. അനാവശ്യമായ ഉച്ചഭാഷിണികൾ നീക്കം ചെയ്യണം -മന്ത്രി ആവശ്യപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com