ശ്രീനഗര്‍: ജമ്മു കശ്മീരിലെ ലാവായ്പോറയിലെ ഭീകരാക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു. സാരമായി പരിക്കേറ്റ മൂന്ന് ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും കശ്മീര്‍ ഐജി വിജയ് കുമാര്‍ പറഞ്ഞു. അക്രമണത്തിന് പിന്നില്‍ ലക്ഷ്കര്‍ ഭീകരരെന്നാണ് റിപ്പോര്‍ട്ടുകള്‍
ഉച്ചയോടെ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഒരു ജവാന് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
പരിക്കേറ്റ മൂന്ന് ജവാന്മാര് സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ