മൊഴി മാറ്റി, നിയമവിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സ്വാമി ചിന്മായാനന്ദിനെ വെറുതെ വിട്ടു 

ഇര കോടതിയിൽ മൊഴി മാറ്റിയതോടെ തെളിവുകളുടെ അഭാവത്തിലാണ് ചിന്മായനന്ദിനെ വെറുതെ വിട്ടത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലഖ്‌നൗ: യുപിയിൽ നിയമവിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മായാനന്ദിനെ കോടതി വെറുതെ വിട്ടു. ലഖ്‌നൗവിലെ പ്രത്യേക കോടതിയുടേതാണ് വിധി. ഇര കോടതിയിൽ മൊഴി മാറ്റിയതോടെ തെളിവുകളുടെ അഭാവത്തിലാണ് ചിന്മായാനന്ദിനെ വെറുതെ വിട്ടത്. 

ചിന്മയാനന്ദിന്റെ കോളജിലെ നിയമ വിദ്യാർഥിനിയായിരുന്ന പെൺകുട്ടി എൽഎൽഎം കോഴ്സിൽ പ്രവേശനം ലഭിച്ചതിനെ തുടർന്നു ചിന്മയാനന്ദിന്റെ ആൾക്കാർ‌ അയാളുടെ വീട്ടിലേക്ക് തന്നെ വിളിപ്പിച്ചെന്നും പിന്നീട് കുളിക്കുന്ന വിഡിയോ കാണിച്ച് പീഡനം പതിവാക്കിയന്നുമാണ് അദ്യം മൊഴി ന്ല‍കിയത്.  തെളിവായി 43 വിഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് പ്രത്യേക അന്വേഷണ സംഘത്തിനു പെൺകുട്ടി കൈമാറിയിരുന്നു. എന്നാൽ വിചാരണയ്ക്കിടെ പരാതിക്കാരി മൊഴിമാറ്റി. ചിലരുടെ സമ്മർദ്ദപ്രകാരമാണ് ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതി നൽകിയതെന്ന് പെൺകുട്ടി കോടതിയിൽ അറിയിച്ചു.  

ചിന്മയാനന്ദിൽ നിന്ന്  അഞ്ച് കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ പെൺകുട്ടിയെയും സുഹൃത്തുക്കളെയും കേടതി വെറുതെ വിട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com