ഇൻഡോർ: കേന്ദ്ര മന്ത്രി തവർചന്ദ് ഗെഹ് ലോട്ടിന്റെ മകൾ കോവിഡ് ബാധിച്ച് മരിച്ചു. യോഗിത സോളങ്കി(42) ആണ് മരിച്ചത്. ഇൻഡോറിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണം. ശ്വാസകോശത്തിൽ 80 ശതമാനത്തോളം അണുബാധ ബാധിച്ചതാണ് ആരോഗ്യനില വഷളാക്കിയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉജ്ജയിനിലെ ആശുപത്രിയിലാണ് ആദ്യം സോളങ്കിയെ പ്രവേശിപ്പിച്ചത്.
ആരോഗ്യനില വഷളായതോടെ മേദാന്തയിലേക്ക് മാറ്റി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉൾപ്പെടെയുള്ള നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ