ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോവിൻ ആപ്പിൽ ഇന്നുമുതൽ നാലക്ക സെക്യൂരിറ്റി കോഡ്, വാക്സിനെടുക്കാൻ ഇത് നിർബന്ധം 

വാക്സിനേഷൻ കേന്ദ്രത്തിൽ ഈ നാലക്ക കോഡ് അറിയിച്ചെങ്കിൽ മാത്രമെ വാക്സിൻ സ്വീകരിക്കാൻ സാധിക്കൂ

ന്യൂഡൽഹി: കോവിൻ ആപ്പിൽ വാക്സിനേഷനായി രജിസ്റ്റർ ചെയ്തവർക്ക് ഇന്നുമുതൽ സെക്യൂരിറ്റി കോഡും ലഭിക്കും. വാക്സിനേഷൻ കേന്ദ്രത്തിൽ ഈ നാലക്ക കോഡ് അറിയിച്ചെങ്കിൽ മാത്രമെ വാക്സിൻ സ്വീകരിക്കാൻ സാധിക്കൂ. വാക്സിൻ സ്ലിപ്പിലും ഡിജിറ്റൽ സർട്ടിഫിക്കറ്റിലും ഈ കോഡ് രേഖപ്പെടുത്തും. വാക്സിൻ എടുക്കാതെതന്നെ കുത്തിവയ്പ്പ് നടത്തിയെന്ന് സർട്ടിഫിക്കറ്റ് കിട്ടുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ സംവിധാനം. 

മൊബൈൽ നമ്പർ ഉപയോഗിച്ച് കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്‌ത്‌ ബുക്കിംങ് ഉറപ്പായാൽ സെക്യൂരിറ്റി കോഡ് നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കും. ഈ കോഡ് ആരുമായും പങ്കുവയ്ക്കാൻ പാടില്ല. കുത്തിവെയ്പ്പ് എടുക്കുന്ന ദിവസം ഈ കോഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരെ അറിയിക്കണം. തട്ടിപ്പുകാരെ ഒഴിവാക്കാനും സെക്യൂരിറ്റി കോഡ് സംവിധാനത്തിലൂടെ കഴിയും. 

സ്ലോട്ട് റദ്ദായവർക്കടക്കം വാക്സിൻ സ്വീകരിച്ചെന്ന സന്ദേശം ലഭിക്കുന്നതു പോലുള്ള പിഴവുകൾ പരിഹരിക്കുന്നതിനാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രജിസ്ട്രർ ചെയ്തവർക്ക് മാത്രമാണ് വാക്സിൻ നൽകിയതെന്നും വാക്സിൻ സ്വീകരിച്ചവരുടെ കൃത്യമായ കണക്കും ഇതിലൂടെ ഉറപ്പുവരുത്താമെന്ന് മന്ത്രാലയം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com