കോവിഡ്  കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിക്കില്ല; മാറ്റം ജസ്റ്റിസ് ചന്ദ്രചൂഡ് കോവിഡ് ബാധിതനായതോടെ

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോവിഡ് പ്രതിസന്ധിയിൽ സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിക്കില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോവിഡ് പ്രതിസന്ധിയിൽ സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിക്കില്ല. മൂന്നം​ഗ ബെഞ്ചാണ് കേസ് പരി​ഗണിക്കേണ്ടിയിരുന്നത്. 

കോവിഡുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികളും പരി​ഗണിക്കുന്നത് മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സുപ്രീംകോടതി രജിസ്ട്രാർ അറിയിച്ചു. ബുധനാഴ്ചയാണ് ജസ്റ്റിസ് ചന്ദ്രചൂഡിന് കോവിഡ് സ്ഥിരീകരിച്ചത്. 

അദ്ദേഹത്തിന്റെ സ്റ്റാഫ് അം​ഗങ്ങളിൽ ഒരാൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജസ്റ്റിസ് ചന്ദ്രചൂഡിനും കോവിഡ് സ്ഥിരീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com