ട്രാക്ടറിൽ ഇരുന്ന് സെൽഫി; 20കാരൻ കിണറ്റിൽ വീണു മരിച്ചു
ചെന്നൈ: ട്രാക്ടറിൽ ഇരുന്ന് സെൽഫിയെടുത്ത 20കാരൻ കിണറ്റിൽ വീണു മരിച്ചു. കെ സജീവ് എന്ന യുവാവിനെയാണ് സെൽഫി ഭ്രമം അപകടത്തിലാക്കിയത്. വാണിയമ്പാടിയിലെ ചിന്നമോട്ടൂർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം.
വീടിനടുത്തുള്ള പാടത്ത് ട്രാക്ടറിന് മുകളില്‍ കയറിയാണ് യുവാവ് ആദ്യം സെല്‍ഫിയെടുത്തത്. ഈ ചിത്രം മൊബൈലില്‍ തന്റെ പ്രൊഫൈല്‍ പിക് ആക്കുകയും ചെയ്തു. ചിത്രം കണ്ട സുഹൃത്തുക്കള്‍ അഭിനന്ദിച്ചതോടെ കൂടുതല്‍ സെല്‍ഫി എടുക്കാന്‍ യുവാവ് തീരുമാനിച്ചു. ട്രാക്ടര്‍ ഓണ്‍ ആക്കിയിട്ടാണ് യുവാവ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഈ സമയം പിന്നോട്ടുനീങ്ങിയ ട്രാക്ടര്‍ 120 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു. കിണറ്റില്‍ 35അടിയോളം വെള്ളമുണ്ടായിരുന്നു.
സംഭവം അറിഞ്ഞ കർഷകർ പൊലീസിനെയും അഗ്നിശമനസേനയെയും വിവരമറിയിച്ചു. നാലു മണിക്കൂർ നീണ്ട പരിശ്രമത്തിൽ വെള്ളം വറ്റിച്ച ശേഷമാണ് കിണറ്റിൽ നിന്ന് യുവാവിന്‍റെ മൃതദേഹവും ട്രാക്ടറും പുറത്തെടുത്തത്. ചെന്നൈയിൽ കാറ്ററിങ് കമ്പനിയിലാണ് യുവാവ് ജോലി ചെയ്തിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക