ഹരിയാനയില്‍ കര്‍ഷകര്‍ മുഖ്യമന്ത്രിയെ തടഞ്ഞു; ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

മനോഹര്‍ലാല്‍ ഖട്ടാര്‍ കോവിഡ് ആശുപത്രി ഉദ്ഘാടനത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം
ഹരിയാനയില്‍ മുഖ്യമന്ത്രിയെ തടയുന്ന കര്‍ഷകര്‍
ഹരിയാനയില്‍ മുഖ്യമന്ത്രിയെ തടയുന്ന കര്‍ഷകര്‍


ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിനെതിരെ സമരം ചെയ്ത കര്‍ഷകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. നൂറ് കണക്കിനാളുകളാണ് പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്. ഹരിയാനയിലെ ഹാന്‍സി നഗരത്തിലായിരുന്നു പ്രതിഷേധം.

മനോഹര്‍ലാല്‍ ഖട്ടാര്‍ കോവിഡ് ആശുപത്രി ഉദ്ഘാടനത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനയത്തിനെതിരെ ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ സമരം തുടരുകയാണ്. സമരത്തില്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗം പേരും. കഴിഞ്ഞ നവംബർ 26 നാണ്​ സമരം തുടങ്ങിയത്​. മെയ്​ 26 ന്​ ആറ്​ മാസം പൂർത്തിയാകുന്നതിനാൽ അന്ന്​ രാജ്യമെമ്പാടും കരിദിനം ആചരിക്കാനുള്ള തീരുമാനത്തിലാണ്​ കർഷകർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com