ബാര്‍ജ് ഒഴുക്കില്‍പ്പെട്ട് കാണാതായ 22പേര്‍ മരിച്ചു; 186പേരെ രക്ഷിച്ചു, തെരച്ചില്‍ തുടരുന്നു

ടൗട്ടെ ചുഴലിക്കാറ്റിനിടെ മുംബൈ തീരത്ത് ബാര്‍ജുകള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ 22പേര്‍ മരിച്ചെന്ന് സ്ഥിരീകരണം
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ


മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിനിടെ മുംബൈ തീരത്ത് ബാര്‍ജുകള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ 22പേര്‍ മരിച്ചെന്ന് സ്ഥിരീകരണം. 65പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് നാവികസേന അറിയിച്ചു. പി305 ബാര്‍ജില്‍ ഉണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചത്.

ദുഷ്‌കമരായ കാലാവസ്ഥയെ അതിജീവിച്ച് നടത്തിയ തെരച്ചിലില്‍ ഈ ബാര്‍ജിലുണ്ടായിരുന്ന 186പേരെ രക്ഷപ്പെടുത്തിയെന്നും നാവികസേന അറിയിച്ചു. ടഗ്‌ബോട്ടായ വാരപ്രദയിലുണ്ടായിരുന്ന രണ്ടുപേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. മരിച്ച 22പേരുടെയും മൃതദേഹങ്ങള്‍ മുംബൈ തീരത്ത് എത്തിച്ചു. യുദ്ധക്കപ്പലായ ഐഎന്‍എസ് കൊച്ചിലിയിലാണ് മൃതദേഹങ്ങല്‍ എത്തിച്ചത്. 

രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മറ്റുള്ളവരെയും തിരികെയെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണെന്നും നേവി അറിയിച്ചു. നാവികസേനയുടെ ടഗ്ഗുകളുടെയും ഹെലികോപ്റ്ററുകളുടെയും സഹായത്തോടെ യുദ്ധക്കപ്പലുകളായ ഐന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കൊച്ചി എന്നിവയാണ് തെരത്തില്‍ നടത്തുന്നത്. 

ഒഴുക്കില്‍പ്പെട്ട ജിഎഎല്‍ കണ്‍സ്ട്രക്ഷന്‍ ബാര്‍ജിലുണ്ടായിരുന്ന 137പേരേയും എസ്എസ് 3 ബാര്‍ജിലുണ്ടായിരുന്ന 101പേരേയും രക്ഷപ്പെടുത്തി. 
ടൗാട്ടെ ചുഴലിക്കാറ്റ് തീരം തൊടുന്നതിന് തൊട്ടുമുന്‍പാണ് അപകടം നടന്നത്. ഓഫ്‌ഷോര്‍ ട്രഞ്ചിങ് നത്തിക്കൊണ്ടിരുന്ന ബാര്‍ജുകളാണ് ശക്തമായ തിരമാലകളില്‍പ്പെട്ട് ഒഴുക്കില്‍പ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com