കോവിഡ്: ഐസിയു ബെഡിനായി സഹായം തേടി ട്വീറ്റ്; ഒടുവിൽ അധ്യാപിക മരണത്തിന് കീഴടങ്ങി 

ഇസ്ലാമിയ സർവകലാശാലയിലെ അധ്യാപികയായ നബീല സാദ്ദിഖ് ആണ് മരിച്ചത്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ


ന്യൂഡൽ​ഹി: ട്വിറ്ററിലൂടെ ഐസിയു ബെഡിനായി സഹായം തേടിയ 38കാരിയായ പ്രൊഫസർ മരണത്തിന് കീഴടങ്ങി. ഡൽഹി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ അധ്യാപികയായ നബീല സാദ്ദിഖ് ആണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് സഹായം തേടി നബീല ട്വീറ്റ് കുറിച്ചിരുന്നു. 

കോവിഡ് ഭീതി നിറഞ്ഞ ട്വീറ്റുകളാണ് കഴിഞ്ഞ മൂന്നാഴ്ചയായി നബീലയുടെ അക്കൗണ്ടിൽ നിറഞ്ഞിരുന്നത്. മൂന്ന് ആശുപത്രികളെ സമീപിച്ചതിന് ശേഷം നാലമത്തെ ആശുപത്രിയിലാണ് നബീലയ്ക്ക് ചികിത്സ ലഭിച്ചത്. ഇതിനിടയിൽ നബീലയുടെ ഉമ്മ നുസ്ഹത്തുംകോവിഡ് ബാധിച്ച് മരിച്ചു. 

ഭാര്യ മരിച്ചപ്പോൾ ഞാൻ കരുതി, എനിക്ക് മകളുണ്ടല്ലോ എന്ന്. ഇപ്പോൾ എല്ലാം എനിക്ക് ഓർമ്മകളായി, നബീലയുടെ പിതാവ് മുഹമ്മദ് സാദിഖ് പറഞ്ഞു. നബീലയുടെ ശ്വാസകോശം പൂർണ്ണമായി നശിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് നബീല മരണത്തിന് കീഴടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com