ആര്‍ത്തവ കാലത്ത് വീടിന് പുറത്താകുന്ന സ്ത്രീകള്‍ക്ക് സഹായം; പിരീഡ് ഹോം നിര്‍മ്മിച്ച് എന്‍ജിഒ

ആര്‍ത്തവകാലത്ത് സ്ത്രീകളെ വീട്ടില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന സമ്പ്രദായം രാജ്യത്തെ പല ഭാഗങ്ങളിലും ഇപ്പോഴും തുടര്‍ന്നുവരുന്നുണ്ട്.
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ



ര്‍ത്തവകാലത്ത് സ്ത്രീകളെ വീട്ടില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന സമ്പ്രദായം രാജ്യത്തെ പല ഭാഗങ്ങളിലും ഇപ്പോഴും തുടര്‍ന്നുവരുന്നുണ്ട്. സര്‍ക്കാരുകള്‍ മുന്‍കയ്യെടുത്ത് ഈ സമ്പ്രദായത്തിന് എതിരെ ക്യാമ്പയിനുകള്‍ നടത്തുന്നുണ്ടെങ്കിലും വിജയത്തിലെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടിവരുന്ന സ്ത്രീകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം നിര്‍മ്മിച്ചിരിക്കുകാണ് ഒരു എന്‍ജിഒ.

ലെ ഗഡ്ചിരോളിയിലാണ് 'പിരീഡ് ഹോം' എന്ന പേരില്‍ ഷെല്‍ട്ടര്‍ ഹോം നിര്‍മ്മിച്ചിരിക്കുന്നത്. ഫസി തോല എന്ന ഗ്രാമത്തിലാണ് ആധുനിക സൗകര്യങ്ങള്‍ കൂടിയുള്ള 'പിരീഡ് ഹോം' നിര്‍മ്മിച്ചിരിക്കുന്നത്. 

' ആദിവാസി വിഭാഗങ്ങളില്‍ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് വീട്ടിന് പുറത്ത് താമസിക്കേണ്ടിവരുന്നുണ്ട്. വെള്ളം പോലും കുടിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്ന ഷെല്‍ട്ടര്‍ ഹോം എല്ലാ സൗകര്യങ്ങളോടും കൂടിയുള്ളതാണ്. നേരത്തെയും ഇത്തരമൊരു ഷെല്‍ട്ടര്‍ ഹോം നിര്‍മ്മിച്ചെങ്കിലും അതില്‍ വൈദ്യുതി സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പുതിയതില്‍ വൈദ്യുതി, കിടക്കകള്‍, ജല ലഭ്യത ഒക്കെയുണ്ട്'- കെട്ടിടം നിര്‍മ്മിച്ച മുകുള്‍ മാധവ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com