പാട്ട് പാടി കോവിഡ് ബോധവത്കരണം; പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറല്‍

നാടോടി ഗായകനായ പൊലീസ് ഉദ്യോഗസ്ഥന്‍ മത്തിചിയം ബാല കോവിഡ് ബോധവത്കരണം നടത്തുന്നതിന്റെ വ്യത്യസ്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്
പാട്ട് പാടി കോവിഡ് ബോധവത്കരണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്‍
പാട്ട് പാടി കോവിഡ് ബോധവത്കരണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്‍

ചെന്നൈ:കോവിഡ് ഒന്നാം തരംഗം രാജ്യത്ത് വീശിയടിക്കുന്നതിന്റെ തുടക്കത്തില്‍ മാസ്‌ക് ധരിക്കേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും പ്രാധാന്യം വ്യക്തമാക്കി വിപുലമായ തോതിലാണ് പ്രചാരണം സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വ്യത്യസ്ത മാര്‍ഗങ്ങളാണ് അവലംബിച്ചത്. ചില വിചിത്രമായ പ്രചാരണമാര്‍ഗങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പാട്ടുപാടിയും തെരുവുനാടകം നടത്തിയുമെല്ലാം ജനങ്ങളെ ബോധവത്കരിക്കാന്‍ ശ്രമിക്കുന്നതിന്റെ നിരവധി വീഡിയോകളാണ് പുറത്തുവന്നത്.

കോവിഡ് രണ്ടാംതരംഗം കൂടുതല്‍ തീവ്രമായാണ് രാജ്യത്ത് വീശിയടിച്ചത്. മരണസംഖ്യ ഉയരുകയും കൂടുതല്‍ പേര്‍ രോഗികളാകുകയും ചെയ്തു. കോവിഡ് രണ്ടാം തരംഗത്തിലും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന നിരവധി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്.

നാടോടി ഗായകനായ പൊലീസ് ഉദ്യോഗസ്ഥന്‍ മത്തിചിയം ബാല കോവിഡ് ബോധവത്കരണം നടത്തുന്നതിന്റെ വ്യത്യസ്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. നാടോടി ഗാനങ്ങള്‍ പാടി റോഡില്‍ വാഹനയുടമകളെ ബോധവത്കരിക്കുന്ന ദൃശ്യങ്ങളാണ് വിസ്മയമാകുന്നത്.  മധുരയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.
 

വീഡിയോ: കെ കെ സുന്ദര്‍/ എക്‌സ്പ്രസ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com