കർണാടകയിൽ ലോക്ക്ഡൗൺ നീട്ടി; നിയന്ത്രണങ്ങൾ രണ്ടാഴ്ച കൂടി  

സമ്പൂർണ ലോക്ക്ഡൗൺ ജൂൺ ഏഴുവരെയാണ് നീട്ടിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ ലോക്ക്ഡൗൺ നീട്ടി. മേയ് 24വരെ ഏർപ്പെടുത്തിയ സമ്പൂർണ ലോക്ക്ഡൗൺ ജൂൺ ഏഴുവരെയാണ് നീട്ടിയത്. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയാണ് രണ്ടാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടിയെന്ന് അറിയിച്ചത്. ഉന്നതതല യോഗത്തിനുശേഷമായിരുന്നു തീരുമാനം. 

ഏപ്രിൽ 27നാണ് സംസ്ഥാനത്ത് 14 ദിവസത്തെ സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചത്. പിന്നീട് മേയ് പത്തു മുതൽ 24വരെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു. നിലവിലുള്ള നിയന്ത്രണങ്ങൾ അതുപോലെ തുടരും. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ പത്തുവരെ പ്രവർത്തിക്കും. 

ലോക്ക്ഡൗൺ കാലയളവിൽ കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലടക്കം വൈറസ് ബാധ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ തുടരാൻ വിദഗ്ധ സമിതി ശിപാർശ ചെയ്തത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com