'അവരുടെ അച്ഛന്മാര്‍ വിചാരിച്ചാല്‍ നടക്കില്ല'; അറസ്റ്റ് ക്യാമ്പയിന് എതിരെ രാംദേവ്

സാമൂഹ്യമാധ്യമങ്ങളില്‍ 'അറസ്റ്റ് രാംദേവ്' എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ്ങായതിന് പിന്നാലെ വെല്ലുവിളിയുമായി യോഗ ഗുരു ബാബ രാംദേവ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം



ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമങ്ങളില്‍ 'അറസ്റ്റ് രാംദേവ്' എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ്ങായതിന് പിന്നാലെ വെല്ലുവിളിയുമായി യോഗ ഗുരു ബാബ രാംദേവ്. അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നവരുടെ പിതാക്കന്‍മാര്‍ക്ക് പോലും തന്നെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നാണ് രാംദേവിന്റെ വെല്ലുവിളി. വിവാദമായ വെല്ലുവിളിയുടെ വീഡിയോയും പുറത്തുവന്നു. 

അലോപ്പതി, ആധുനിക വൈദ്യശാസ്ത്രത്തിനെതിരേയുള്ള ആരോപണങ്ങള്‍ വലിയ വിവാദമായതിന് പിന്നാലെയാണ് രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ക്യാമ്പയിന്‍ ആരംഭിച്ചത്. 

അറസ്റ്റ് രാംദേവ് എന്നെല്ലാം പറഞ്ഞ് അവര്‍ വെറുതേ ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അവരെല്ലാം ട്രെന്റിന് പിന്നാലെയാണെന്നും പരിഹാസത്തോടെ രാംദേവ് വീഡിയോയില്‍ പറയുന്നു.

അലോപ്പതി വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്രമാണെന്നും കോവിഡ് പ്രതിസന്ധിക്കിടെ അലോപ്പതി മരുന്നുകള്‍ കഴിച്ച് ലക്ഷണക്കണിക്ക് ആളുകളാണ് മരിച്ചതെന്നുമായിരുന്നു നേരത്തെ രാംദേവിന്റെ വിവാദ പ്രസ്താവന. ഇതിനുപിന്നാലെ രാംദേവിനെതിരേ നടപടി ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. രാംദേവിനെതിരേ 1000 കോടി രൂപയുടെ മാനനഷ്ടത്തിനും ഐഎംഎ നോട്ടീസ് നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com