'ചെക്കൻ കാത്തുനിന്നോളും'; മേക്കപ്പിനിടയിൽ മാഗി കഴിച്ച് മണവാട്ടി, വൈറൽ വിഡിയോ 

മേക്കപ്പിടുന്നതിനിടയിൽ മാഗി നൂഡിൽസ് കഴിച്ചുകൊണ്ടിരിക്കുന്ന കല്ല്യാണപെണ്ണിനെയാണ് വിഡിയോയിൽ കാണാൻ കഴിയുക
വിഡിയോ ദൃശ്യം
വിഡിയോ ദൃശ്യം

വിവാഹദിനത്തെ പരക്കംപാച്ചിലിനെക്കുറിച്ച് ഓർക്കുന്നതേ മുഖം ചുളിച്ചിരുന്നതൊക്കെ പഴയ കഥ. ജീവിതത്തിലെ പ്രധാന ദിവസം ഉത്സവം പോലെ കൊണ്ടാടി ഓരോ നിമിഷവും ആസ്വദിക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. ഇങ്ങനെ ടെൻഷനൊന്നുമില്ലാതെ കല്ല്യാണ ദിവസത്തെ അഭിമുഖീകരിക്കുന്ന ഒരു നവവധുവിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

മേക്കപ്പിനിടയിൽ മാഗി നൂഡിൽസ്

മേക്കപ്പിടുന്നതിനിടയിൽ മാഗി നൂഡിൽസ് കഴിച്ചുകൊണ്ടിരിക്കുന്ന കല്ല്യാണപെണ്ണിനെയാണ് വിഡിയോയിൽ കാണാൻ കഴിയുക. യുവതിയുടെ മേക്കപ്പ് ആർട്ടിസ്റ്റാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. എന്തുപറ്റി എന്ന് ഇവർ ചോദിക്കുമ്പോൾ വിശന്നിട്ടാണെന്ന് പറഞ്ഞാണ് പെണ്ണ് മാഗി അകത്താക്കുന്നത്. 'ചെക്കൻ കാത്തുനിന്നോളും' എന്നു പറയുന്നതും കേൾക്കാം. 

വൈറലായ വിഡിയോ കണ്ട് നിരവധിപ്പേരാണ് ഇതേ സന്ദർഭത്തിൽ സങ്കൽപ്പിക്കാൻ കഴിയുന്ന സുഹൃത്തുക്കളെ ടാഗ് ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com