ഗേറ്റ് പരീക്ഷ: ഇടുക്കി കേന്ദ്രം ഒഴിവാക്കി, പുതിയ സെന്റർ തെരഞ്ഞെടുക്കാൻ നിർദേശം 

ഇടുക്കി ഉൾപ്പെടെ 3 സ്ഥലങ്ങളാണ് ഒഴിവാക്കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഫോർ എൻജിനീയറിങ് (​ഗേറ്റ്) പരീക്ഷയുടെ കേരളത്തിലെ കേന്ദ്രങ്ങളിൽ നിന്ന് ഇടുക്കി ഒഴിവാക്കി. ദേശീയതലത്തിൽ ഇടുക്കി ഉൾപ്പെടെ 3 സ്ഥലങ്ങളാണ് ഒഴിവാക്കിയത്. ഹരിയാനയിലെ സോനിപ്പത്ത്, പാനിപ്പത്ത് എന്നിവയാണ് ഒഴിവാക്കിയ മറ്റു കേന്ദ്രങ്ങൾ. ഇവിടങ്ങളിൽ പരീക്ഷയെഴുതാൻ തെരഞ്ഞെടുത്തിരുന്നവർ മറ്റു പരീക്ഷാകേന്ദ്രങ്ങൾ തെരഞ്ഞെടുക്കണമെന്ന് അധികൃതർ അറിയിച്ചു. 

എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ വിഷയങ്ങളിലെ മാസ്റ്റേഴ്സ് പ്രവേശനത്തിന് അർഹത നിർണയിക്കുന്ന ദേശീയ പരീക്ഷയാണു ഗേറ്റ്. സംസ്ഥാനത്ത് ഇടുക്കി, പത്തനംതിട്ട ഒഴികെയുള്ള മറ്റു ജില്ലകളിലെല്ലാം പരീക്ഷാകേന്ദ്രമുണ്ട്. 2022 ഫെബ്രുവരി 5, 6, 12, 13 തിയതികളിലാണ് ​ഗേറ്റ് പരീക്ഷ നടക്കുക. ഐഐടി ഖരഗ്പുർ ആണു പരീക്ഷ നടത്തുന്നത്. മാർച്ച് 17ന് പരീക്ഷാഫലം പുറത്തുവിടും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com