നെ​റ്റ് പ​രീ​ക്ഷ ടൈം​ടേ​ബിൾ പ്ര​സി​ദ്ധീ​ക​രി​ച്ചു; ശനിയാഴ്ച മുതൽ തുടങ്ങും 

ദിവസവും രണ്ടു ഷിഫ്റ്റ് ഉണ്ടാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: യു ​ജി സി നെ​റ്റ് (നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി ടെ​സ്​​റ്റ്​ ) പ​രീ​ക്ഷ ടൈം​ടേ​ബിൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. 2020 ഡി​സം​ബ​ർ, 2021 ജൂ​ൺ സൈ​ക്കി​ളു​ക​ളു​ടെ പ​രീ​ക്ഷ ടൈം​ടേബിളാണ് നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ് ഏ​ജ​ൻ​സി (എ​ൻടിഎ) പ്രസിദ്ധീകരിച്ചത്. 

2021 നവംബർ 20, 21, 22, 24, 25, 26, 29, 30; ഡിസംബർ 1, 3, 4, 5 എന്നീ തീയതികളിലായി കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ പരീക്ഷ നടത്തും. ദിവസവും രണ്ടു ഷിഫ്റ്റ് ഉണ്ടാകും. ഓരോ വിഷയത്തിന്റെയും സമയക്രമം https://ugcnet.nta.nic.in-ലെ വിജ്ഞാപനത്തിൽ ഉണ്ട്.

ആ​ദ്യ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലെ (ന​വം. 20, 21) പ​രീ​ക്ഷ​ക​ളു​ടെ അ​ഡ്​​മി​റ്റ് കാ​ർ​ഡ് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. മ​റ്റുള്ളതിന്റെ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ പി​ന്നീ​ട് പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com