'ചാണകം കഴിച്ചാല്‍ സിസേറിയന്‍ വേണ്ടിവരില്ല', പച്ചയ്ക്ക് കഴിച്ച് ഡോക്ടര്‍- വീഡിയോ 

ഡോ. മനോജ് മിത്തലാണ് ചാണകം കഴിച്ചുകൊണ്ട് ഇതിന്റെ ഗുണമേന്മ വിവരിച്ചത്
ഗുണമേന്മ വിവരിക്കാന്‍ ചാണകം കഴിച്ച് കാണിക്കുന്ന ഡോക്ടറിന്റെ ദൃശ്യം
ഗുണമേന്മ വിവരിക്കാന്‍ ചാണകം കഴിച്ച് കാണിക്കുന്ന ഡോക്ടറിന്റെ ദൃശ്യം

ചാണകത്തിനും ഗോമൂത്രത്തിനും ഔഷധമൂല്യമുണ്ടെന്നും ഇല്ലെന്നുമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചിലര്‍ ഇതിന് ഔഷധമൂല്യമുണ്ടെന്ന് വിശ്വസിക്കുമ്പോള്‍ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നാണ് മറുവാദം. ഇപ്പോഴിതാ ചാണകത്തിന്റെ ഗുണമേന്മ വിവരിച്ച് രംഗത്തെത്തിയ ഡോക്ടറുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഡോ. മനോജ് മിത്തലാണ് ചാണകം കഴിച്ചുകൊണ്ട് ഇതിന്റെ ഗുണമേന്മ വിവരിച്ചത്. ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയാണ് ഇയാള്‍. എംബിബിഎസ്, എംഡി ബിരുദങ്ങളുള്ള ശിശുരോഗവിദഗ്ധനെന്നാണ് അവകാശവാദം. 

ചാണകം കഴിച്ചുകൊണ്ടുള്ള വിഡിയോ ആണ് ഇയാള്‍ പങ്കുവച്ചിരിക്കുന്നത്. ആദ്യം ഇയാള്‍ നിലത്ത് നിന്ന് ചാണകം എടുക്കുന്നു. പിന്നീട് ഇത് വായിലേക്ക് ഇടുന്നു. വളരെ ആസ്വദിച്ച് അത് കഴിക്കുന്നു. ചാണകം കഴിക്കുന്നതും ഗോമൂത്രം കുടിക്കുന്നതും രോഗത്തെ അകറ്റി നിര്‍ത്തുമെന്നും സ്ത്രീകള്‍ ചാണകം കഴിച്ചാല്‍ സിസേറിയന്‍ വേണ്ടി വരില്ലെന്നും സുഖപ്രസവം നടക്കുമെന്നും ഇയാള്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com