പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുഴൽക്കിണറിലെ വെള്ളമെന്ന് കരുതി കുടിച്ചത് മലിന ജലം; നൂറിന് മുകളിൽ ആളുകൾ അവശ നിലയിൽ

കുഴൽക്കിണറിലെ വെള്ളമെന്ന് കരുതി കുടിച്ചത് മലിന ജലം; നൂറിന് മുകളിൽ ആളുകൾ അവശ നിലയിൽ

ചണ്ഡീ​ഗഢ്: ഹരിയാനയിൽ മലിന ജലം കുടിച്ച് നൂറോളം പേർ അവശ നിലയിൽ. ഗുരുഗ്രാമിലാണ് സംഭവം. ബോർവെൽ വഴി വിതരണം ചെയ്ത വെള്ളം കുടിച്ചവർക്കാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 

ബോർവെല്ലിൽ നിന്നു വിതരണം ചെയ്ത വെള്ളം മലിന ജലമാണെന്ന് അറിയാതെയാണു കുടിച്ചതെന്നു പ്രദേശ വാസികൾ പറയുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 84 പേരെങ്കിലും ഇതിനെതിരെ പരാതി നൽകിയതായാണ് റിപ്പോർട്ട്. മറ്റു പല രോഗങ്ങളും ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്നുവെന്നാണു വിലയിരുത്തൽ. ഛർദിയും മറ്റു രോഗങ്ങളുമായി വരുന്നവരിൽ കുട്ടികളും ഉൾപ്പെടുന്നു. 

നിലവിൽ ഇവിടെ 350ഓളം കുടുംബങ്ങളാണുള്ളത്. അതേസമയം, വെള്ളത്തിൻറെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി റെസിഡൻറ് വെൽഫെയർ അസോസിയേഷൻ പ്രസി‍ഡൻറ് പുരാൻ സിങ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com