ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ സംഘര്‍ഷ മേഖല സന്ദര്‍ശിക്കാന്‍ പോയ പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് തടഞ്ഞതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
'പ്രിയങ്ക, നീ പിന്മാറില്ലെന്ന് എനിക്കറിയാം. നിന്റെ ധൈര്യത്തിന് മുന്നില്‍ അവര്‍ ഭയന്നു. നീതിക്കായി അഹിംസയിലൂന്നിയുള്ള ഈ പോരാട്ടത്തില്‍ രാജ്യത്തിന്റെ അന്നദാതാക്കളെ നാം വിജയിപ്പിക്കും'- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിന് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര ഓടിച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. വാഹനം ഇടിച്ചു കയറ്റിയതിലും പിന്നാലെ നടന്ന സംഘര്‍ഷത്തിലും കര്‍ഷകര്‍ അടക്കം 9പേര് കൊല്ലപ്പെട്ടു. തുടര്‍ന്നാണ് പ്രിയങ്ക ഗാന്ധിയും സംഘവും ലഖിംപുര്‍ ഖേരിയിലേക്ക് പുറപ്പെട്ടത്. സീതാപൂരില്‍ വെച്ച് പ്രിയങ്കയെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയങ്കയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്ന പൊലീസിന്റെ ദൃശ്യം പുറത്തുവന്നു. പൊലീസിന്റെ കടന്നുകയറ്റത്തില്‍ പതറാതെ, പ്രിയങ്ക വാറന്റ് ഉണ്ടോയെന്ന് ചോദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ