മരിച്ച കര്‍ഷകരുടെ കുടുംബത്തിന്‌ ആശ്വാസം പകര്‍ന്ന് രാഹുലും പ്രിയങ്കയും ലംഖിപൂരില്‍

പ്രതിഷേധത്തിനിടെ, ലംഖിപൂരില്‍ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം പാഞ്ഞുകയറി കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും
ലഖിംപൂരിലെത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും
ലഖിംപൂരിലെത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും


ലക്‌നൗ: പ്രതിഷേധത്തിനിടെ, ലംഖിപൂരില്‍ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം പാഞ്ഞുകയറി കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും. ആദ്യം സന്ദര്‍ശിച്ചത് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ലവ്പ്രിത് സിങ്ങിന്റെ വീടാണ്. ബുധനാഴ്ച വൈകിട്ടാണ് രാഹുല്‍ ഗാന്ധിയും സംഘവും ലക്‌നൗ വിമാനത്താവളത്തില്‍നിന്ന് ലഖിംപുര്‍ ഖേരിയിലേക്കു തിരിച്ചത്. ലക്‌നൗ വിമാനത്താവളത്തില്‍ രാഹുലിനെ യുപി പൊലീസ് തടഞ്ഞിരുന്നു. 

പൊലീസ് വാഹനത്തില്‍ സഞ്ചരിക്കണമെന്ന ഇവരുടെ ആവശ്യം രാഹുലും സംഘവും അംഗീകരിച്ചില്ല. തുടര്‍ന്ന് സ്വകാര്യ വാഹനത്തിലാണ് രാഹുല്‍ ലഖിംപുര്‍ ഖേരിയിലേക്കു പുറപ്പെട്ടത്. സിതാപുരിലെത്തിയ രാഹുല്‍ ഗാന്ധി അവിടെനിന്ന് പ്രിയങ്കാ ഗാന്ധിക്കൊപ്പമാണ് ലഖിംപുര്‍ ഖേരിയിലേക്കു പോയത്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി, ചത്തീസ്!ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നിവരും രാഹുലിനൊപ്പമുണ്ട്. 

ലഖിംപുര്‍ ഖേരിയില്‍ മരിച്ച കര്‍ഷകരുടെയും മാധ്യമപ്രവര്‍ത്തകന്റെയും കുടുംബങ്ങള്‍ക്ക് ഇരു സംസ്ഥാനങ്ങളും ധനസഹായം പ്രഖ്യാപിച്ചു. 50 ലക്ഷം രൂപവീതം സഹായം നല്‍കുമെന്ന് മുഖ്യമന്ത്രിമാര്‍ ലക്‌നൗ വിമാനത്താവളത്തില്‍ പ്രഖ്യാപിച്ചു. സമാജ്!വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, ബഹുജന്‍ സമാജ്!വാദി പാര്‍ട്ടി നേതാക്കളും ലഖിംപുര്‍ ഖേരി സന്ദര്‍ശിക്കുമെന്നു വിവരമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com