പരിപാടികളില്‍ പേരും പടവും വേണ്ട; ബാനറുകള്‍ വെച്ചാല്‍ പങ്കെടുക്കില്ലെന്ന് സ്റ്റാലിന്‍

തന്റെ ചിത്രവും പേരും അടങ്ങുന്ന ബാനറുകള്‍ സ്ഥാപിക്കുന്ന പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ചെന്നൈ:തന്റെ ചിത്രവും പേരും അടങ്ങുന്ന ബാനറുകള്‍ സ്ഥാപിക്കുന്ന പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തീരുമാനം മദ്രാസ് ഹൈക്കോടതിയെയും മുഖ്യമന്ത്രി ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ മന്ത്രി കെ പൊന്‍മുടി പങ്കെടുത്ത ഒരു വിവാഹത്തിന് ഡിഎംകെ കൊടിമരം സ്ഥാപിക്കുമ്പോള്‍ 13 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റു മരിച്ച സംഭവത്തോടെയാണ് സ്റ്റാലിന്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. 

ഫ്‌ലെക്‌സ് ബാനറുകളും കൊടിമരങ്ങളും സ്ഥാപിക്കുമ്പോള്‍ ഉണ്ടായിട്ടുള്ള അപകടങ്ങളെ തുടര്‍ന്ന്, രാഷ്ട്രീയ പരിപാടികളില്‍ നിന്നു ബാനറും ഫ്‌ലെക്‌സും ഒഴിവാക്കണമെന്നും സ്റ്റാലിന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. 

അതേ സമയം, ബാനറുകളും ഹോര്‍ഡിങ്ങുകളും പൂര്‍ണമായും നിരോധിക്കണമെന്നും അവ സ്ഥാപിക്കുന്നത് പൂര്‍ണമായും തടയാന്‍ നിയമങ്ങള്‍ രൂപീകരിക്കണമെന്നും മദ്രാസ് ഹൈക്കോടതിയും നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com