രാഹുല്‍ ഗാന്ധിക്ക് ലഖിംപൂര്‍ ഖേരിയിലേക്ക് പോകാനാവില്ല, അനുമതി നിഷേധിച്ച് യുപി സര്‍ക്കാര്‍

ക്രമസമാധാന നില മോശമാകാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചിരിക്കുന്നത്
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം


ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും സംഘത്തിനും ലഖിംപൂർ ഖേരിയിലേക്ക് പോകാൻ അനുമതി നിഷേധിച്ചു. ക്രമസമാധാന നില മോശമാകാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. 

നേരത്തെ കോൺ​ഗ്രസ് ജനറൽ സെക്രട്ടറി കെസി വേണു​ഗോപാലാണ് രാഹുൽ ​ഗാന്ധിക്കും സംഘത്തിനും ഈ മേഖലയിലേക്ക് പോകാൻ യുപി സർക്കാരിനോട് അനുവാദം തേടിയത്. എന്നാൽ ഒക്ടോബർ മൂന്നിനുണ്ടായ സംഭവങ്ങളെ തുടർന്ന് പ്രഖ്യാപിച്ച കർഫ്യൂവിനെ തുടർന്ന് അനുമതി നൽകാനാവില്ലെന്നാണ് യുപി സർക്കാരിന്റെ നിലപാട്. 

അതേസമയം, പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കുമെന്നാണ് കോൺഗ്രസ് പ്രഖ്യാപനം. പ്രിയങ്കയെ മോചിപ്പിച്ചില്ലെങ്കിൽ പഞ്ചാബിൽ നിന്ന് യു പിയിലേക്ക് മാർച്ച് നടത്തുമെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു പറഞ്ഞു. ഉത്തർപ്രദേശ് പൊലീസ് കരുതൽ തടങ്കലിലാക്കിയ പ്രിയങ്കാ ഗാന്ധിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സീതാപുരിൽ ഉപരോധസമരം തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com