ഗാന്ധിയുടെ ചിത്രം 2000ലും 500ന്റെയും നോട്ടുകളില്‍ വേണ്ട;  മോദിക്ക് കോണ്‍ഗ്രസ് എംഎല്‍എയുടെ കത്ത്

രണ്ടായിത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സി നോട്ടുകളില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് എംഎല്‍എ കത്തയച്ചു
രണ്ടായിരം രൂപയുടെ നോട്ട്‌
രണ്ടായിരം രൂപയുടെ നോട്ട്‌

ജയ്പൂര്‍: രണ്ടായിത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സി നോട്ടുകളില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് എംഎല്‍എ കത്തയച്ചു. രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ ഭരത് സിങാണ് നരേന്ദ്ര മോദിക്ക് കത്തയച്ചു. 

500, 2000 രൂപയുടെ നോട്ടുകള്‍ അഴിമതിക്കായി ഉപയോഗിക്കുന്നവയാണെന്നും അതിനാല്‍ ഗാന്ധിജിയുടെ ചിത്രം പിന്‍വലിക്കണം എന്നുമാണ് ആവശ്യം. ആവശ്യമെങ്കില്‍ പ്രതീകാത്മകമായി ഗാന്ധിയുടെ കണ്ണട ഉപയോഗിക്കാമെന്നും കത്തില്‍ പറുന്നു

ഗാന്ധിജി ജീവിതത്തിലുടനീളം ദരിദ്രരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ്. രാജ്യത്തെ പാവപ്പെട്ടവര്‍ അധികം ഉപയോഗിക്കുന്ന 5, 10, 50, 100,200 എന്നീ കറന്‍സി നോട്ടുകളില്‍ ഗാന്ധിജിയുടെ പടം നിലനിര്‍ത്തുകയും 500, 2000 നോട്ടുകളില്‍ ഗാന്ധിജിയുടെ പടത്തിന് പകരം പ്രതീകാത്മകമായി ഗാന്ധിയുടെ കണ്ണട ഉപയോഗിക്കാമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

500, 2000 രൂപ നോട്ടുകള്‍ അഴിമതിക്കും കൈക്കൂലിക്കും ഉപയോഗിക്കുന്നു. ഇതേ കറന്‍സികള്‍ മദ്യശാലകളിലും ഉപയോഗിക്കുന്നു. അത് ഗാന്ധിജിയോട് കാണിക്കുന്ന ആദരവില്ലായ്മയാണെന്നും ഭരത് സിങ് പറയുന്നു. ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിനാണ് എംഎല്‍എ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com