മകൻ ഇന്ന് ചോ​ദ്യം ചെയ്യലിന് ഹാജരാകുമെന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര; കൊലക്കുറ്റം അടക്കം എട്ടു വകുപ്പുകൾ ചുമത്തി

അശീഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ്‌ നവജ്യോത് സിങ് സിദ്ദുവിന്റെ നിരാഹാരസമരം തുടരുകയാണ്
ആശിഷ് മിശ്ര / എഎൻഐ ചിത്രം
ആശിഷ് മിശ്ര / എഎൻഐ ചിത്രം

ന്യൂഡൽഹി; പ്രക്ഷോഭത്തിനിടയിലേക്ക് വണ്ടി ഇടിച്ചുകയറ്റി കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര സഹമന്ത്രി അജയ്മിശ്രയുടെ മകൻ ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യും. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്നലെ ചോദ്യം ചെയ്യലിൽ നിന്ന് വിട്ടു നിന്നിരുന്നു. മകൻ ഇന്ന് ഹാജരാകുമെന്ന് കേന്ദ്രസഹമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകം അടക്കം ഗുരുതരമായ 8 വകുപ്പുകളാണ് ആശിഷ് മിശ്രക്കെതിരെ ചുമത്തിയിരിക്കുന്നത്.

അശീഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ്‌ നവജ്യോത് സിങ് സിദ്ദുവിന്റെ നിരാഹാരസമരം തുടരുകയാണ്. ലഖിംപൂര്‍ ഖേരി ജില്ലയിലെ നിഘാസന്‍ പ്രദേശത്ത്  കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ രാമന്‍ കശ്യപിന്റെ വസതിയിലാണ് നിരാഹാരസമരം.

ലഖിംപൂര്‍ ഖേരിയില്‍ വാഹനം ഇടിച്ചുകയറി കര്‍ഷകര്‍ അടക്കം എട്ടു പേരാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ തൃപ്തിയില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. കേസിലെ തെളിവുകളെല്ലാം സംരക്ഷിക്കാനും കോടതി ഉത്തര്‍പ്രദേശ് ഡിജിപിക്ക് നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com