ശത്രുവിനെ കണ്ടാല്‍ നിറം മാറും, കണ്ണുകള്‍ വലിപ്പമേറിയത്; അപൂര്‍വ്വയിനം 'പറക്കും' പാമ്പിനെ കണ്ടെത്തി

വിദേശത്ത് കണ്ടുവരുന്ന അപൂര്‍വ്വയിനം പാമ്പ് ഇന്ത്യയില്‍ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡെറാഡൂണ്‍: വിദേശത്ത് കണ്ടുവരുന്ന അപൂര്‍വ്വയിനം പാമ്പ് ഇന്ത്യയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലാണ് പാമ്പിനെ കണ്ടെത്തിയത്. ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടി മറയുന്ന ബ്രോണ്‍സ്ബാക്ക് ട്രീ സ്‌നേക്ക് ഇനത്തില്‍പ്പെട്ട പാമ്പിനെ കാട്ടില്‍ വിട്ടയച്ചു.

നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴാണ് അപൂര്‍വ്വയിനം പാമ്പിനെ തിരിച്ചറിഞ്ഞത്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പാമ്പ് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഒരുവിധത്തിലാണ് പാമ്പിനെ പിടികൂടിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് രണ്ടാമത്തെ തവണയാണ് ഈ ഇനത്തില്‍പ്പെട്ട പാമ്പിനെ ഇവിടെ കാണുന്നത്.

ഇടതൂര്‍ന്ന വനങ്ങളില്‍ ജീവിക്കുന്ന പാമ്പാണിത്. മരത്തിന്റെ മുകളിലാണ് ഇതിനെ സാധാരണയായി കണ്ടുവരുന്നത്. അതുകൊണ്ട് ഇത് പറക്കുന്ന പാമ്പ് എന്നും അറിയപ്പെടുന്നു. ശത്രുവിനെ കണ്ടാല്‍ നിറം മാറാനും ഇതിന് സാധിക്കുമെന്ന് ഉരഗജീവികളെ കുറിച്ച് പഠിക്കുന്നതില്‍ വിദഗ്ധനായ ഡോ അഭിജിത്ത് ദാസ് പറയുന്നു. ഇതിന്റെ തല വലിപ്പമേറിയതാണ്. എന്നാല്‍ ശരീരം വീതി കുറഞ്ഞതാണ്. മറ്റു പാമ്പുകളെ അപേക്ഷിച്ച് കണ്ണുകള്‍ വലിപ്പമേറിയതാണെന്നും അഭിജിത്ത് ദാസ് പറയുന്നു. ഇന്ത്യയ്ക്ക് പുറമേ അയല്‍ രാജ്യങ്ങളിലും ഇതിനെ കണ്ടുവരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com