ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം, 50കാരി പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയിലേക്ക്, രക്ഷകയായി വനിതാ കോണ്‍സ്റ്റബിള്‍- വീഡിയോ 

മഹാരാഷ്ട്രയില്‍ ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി വീണ 50കാരിയെ രക്ഷപ്പെടുത്തി
ഓടുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ 50കാരിയെ രക്ഷിക്കുന്ന വനിതാ കോണ്‍സ്റ്റബിള്‍
ഓടുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ 50കാരിയെ രക്ഷിക്കുന്ന വനിതാ കോണ്‍സ്റ്റബിള്‍

മുംബൈ: മഹാരാഷ്ട്രയില്‍ ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി വീണ 50കാരിയെ രക്ഷപ്പെടുത്തി. പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീണ 50കാരിയെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥ സമയോചിതമായ ഇടപെടലിലൂടെയാണ് രക്ഷപ്പെടുത്തിയത്. 50കാരിയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. 

മുംബൈയിലെ സാന്‍ഡ് ഹര്‍സ്റ്റ് റോഡ് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് 50കാരി രക്ഷപ്പെട്ടത്. പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ ചലിക്കാന്‍ തുടങ്ങി. ഈസമയത്ത് ട്രെയിനില്‍ ഓടി കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് 50കാരി കാല്‍തെറ്റി വീണത്. പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീണ 50കാരിയെ ഇത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ സുരക്ഷാസേനയിലെ വനിതാ കോണ്‍സ്റ്റബിള്‍ രക്ഷിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഒരു നിമിഷം ട്രെയിനിന്റെ അടിയിലേക്ക് വീണുപോകുമായിരുന്ന 50കാരിയെ ഉടന്‍ തന്നെ ഓടിച്ചെന്ന് പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. സപ്ന ഗോള്‍ക്കറാണ് സമയോചിതമായ ഇടപെടല്‍ നടത്തിയത്. ഇപ്പോള്‍ സപ്ന ഗോള്‍ക്കര്‍ക്ക് സോഷ്യല്‍മീഡിയയില്‍ അടക്കം അഭിനന്ദനപ്രവാഹമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com