'പാകിസ്ഥാന്‍ ഒരുതരം മനോരോഗം, അതിങ്ങനെ വെളിപ്പെട്ടുകൊണ്ടേയിരിക്കും'; വഖാര്‍ യൂനിസിന് രൂക്ഷ വിമര്‍ശനം

നാണമില്ലാത്ത മനുഷ്യനാണ് വഖാര്‍ എന്ന് വെങ്കടേഷ് പ്രസാദ്
വഖാര്‍ യൂനിസ്  /ഫയല്‍
വഖാര്‍ യൂനിസ് /ഫയല്‍

ന്യൂഡല്‍ഹി: ഇന്ത്യാ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തില്‍ മതം കൂട്ടിക്കലര്‍ത്തി അഭിപ്രായ പ്രകടനം നടത്തിയ മുന്‍ പാക് പേസര്‍ വഖാര്‍ യൂനിസിനെതിരെ കടുത്ത വിമര്‍ശനം. രാഷ്ട്രീയ നേതാക്കളും ക്രിക്കറ്റ് താരങ്ങളും വഖാറിനെതിരെ രംഗത്തുവന്നു.

ഹിന്ദുക്കള്‍ക്കു മുന്നില്‍ റിസ്വാന്‍ നിസ്‌കരിക്കുന്നതു കാണുന്നതു തന്നെ സന്തോഷമാണ് എന്നായിരുന്നു വഖാറിനെ പ്രതികരണം. ഇന്ത്യാ പാക് മത്സരത്തിന്റെ ഡ്രിങ്ക്‌സ് ഇടവേളയില്‍ റിസ്വാന്‍ നിസ്‌കരിക്കുന്ന വിഡിയോ ദൃശ്യം വൈറലായി പ്രചരിച്ചിരുന്നു.

നിരാശാജനകമായ പ്രതികരണമാണ് യൂനുസ് നടത്തിയതെന്ന് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ അഭിപ്രായപ്പെട്ടു. വഖാറിനെപ്പോലെ പദവിയിലുള്ള ഒരാള്‍ അങ്ങനെ പറയുന്നതു നിരാശപ്പെടുത്തുന്നതാണ്. ക്രിക്കറ്റാണ് എല്ലാത്തിനും മുകളില്‍, മറ്റെല്ലാം അപ്രധാനമാണ് എന്ന് എല്ലാവരും പറയുമ്പോഴാണ് വഖാര്‍ ഇങ്ങനെ പ്രതികരിക്കുന്നത്- ഭോഗ്ലെ പറഞ്ഞു.

മുന്‍ താരങ്ങളായ വെങ്കടേഷ് പ്രസാദ്, ആകാശ് ചോപ്ര എന്നിവരും വഖാറിനെ വിമര്‍ശിച്ചു രംഗത്തുവന്നു. നാണമില്ലാത്ത മനുഷ്യനാണ് വഖാര്‍ എന്ന് വെങ്കടേഷ് പ്രസാദ് പ്രതികരിച്ചു. 

പാകിസ്ഥാന്‍ എന്നത് ഒരു മനോരോഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി ട്വീറ്റ് ചെയ്തു. ഏതു പദവിയില്‍ എത്തിയാലും ആ രോഗം വെളിപ്പെടും. അതിന് മസൂദ് അസര്‍ എന്നോ വഖാര്‍ യൂനിസ് എന്നോ ഭേദമില്ല- സിങ്വി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com