വ്യാജ രേഖകൾ കാണിച്ച് പൊലീസായി, 10 വർഷം സർവീസിൽ; എസ് ഐക്കെതിരെ കേസ് 

മുസാഫർനഗർ സ്വദേശിയായ വിധേഷ് കുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലഖ്നൗ: വ്യാജ രേഖകൾ ഉപയോഗിച്ച് ജോലിയിൽ പ്രവേശിച്ച എസ് ഐക്കെതിരെ കേസ്. ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ വിധേഷ് കുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. 10 വർഷമായി സർവീസിൽ തുടരുന്ന ഇയാൾ ബുധാന പൊലീസ് സ്റ്റേഷനിലായിരുന്നു ജോലി ചെയ്തിരുന്നത്. 

എസ് സി എസ് ടിക്കാരനാണെന്ന് കാണിച്ച് ജോലിയിൽ കയറി

എസ് സി എസ് ടി വിഭാഗക്കാരനാണെന്ന് കാണിച്ചാണ് വിധേഷ് ജോലിയിൽ പ്രവേശിച്ചതെന്നും അതേസമയം ഇദ്ദേഹം പിന്നോക്കവിഭാഗക്കാരനാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സർവീസിൽ കേറാനായി ഇയാൾ തന്റെ സ്വദേശവും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിധേഷ് യഥാർത്ഥത്തിൽ അലിഗാർഹ് സ്വദേശിയാണെന്ന് പരാതിയിൽ പറയുന്നു. 

അന്വേഷണത്തിൽ പരാതിയിലെ ആരോപണങ്ങൾ സത്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എസ് ഐക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com