10 ദിവസം മാത്രം പ്രായം, പ്രളയത്തിൽ കുടുങ്ങിയ കാണ്ടാമൃ​ഗത്തെ രക്ഷിച്ചു; അമ്മയെ കണ്ടെത്താനായില്ല 

കാസിരംഗ പാർക്കിന്റെ 70 ശതമാനം പ്രദേശങ്ങളും വെള്ളത്തിനടിയിലായി 
എക്സ്പ്രസ് ഫോട്ടോ
എക്സ്പ്രസ് ഫോട്ടോ

ഗുവാഹത്തി: അസമിലെ കാസിരംഗ ദേശീയ പാർക്കിൽ പ്രളയത്തിൽ കുടുങ്ങിയ 10 ദിവസം മാത്രം പ്രായമായ കാണ്ടാമൃ​ഗത്തെ രക്ഷിച്ചു. പാർക്കിനുള്ളിലെ സെൻട്രൽ റേഞ്ചിന്റ പുറത്തുനിന്നാണ് കാണ്ടാമൃഗത്തെ രക്ഷിച്ചത്. 

കുഞ്ഞിനെ രക്ഷിച്ചെങ്കിലും അമ്മയെ കണ്ടെത്താനായില്ലെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. അവശനായ കാണ്ടാമൃ​ഗത്തെ സംരക്ഷണത്തിനായി സെന്റർ ഫോർ വൈൽഡ് ലൈഫ് റീഹാബിലിറ്റേഷൻ ആന്റ് കൺസർവേഷനിലേക്ക് (സിഡബ്ല്യുആർസി) അയച്ചു. 

അതേസമയം കാസിരംഗ ദേശീയോദ്യാനത്തിലെ വെള്ളപ്പൊക്കം ഗുരുതരമായി തുടരുകയാണ്. ഇതിനോടകം ഏഴ് ഹോ​ഗ് ഡീർ (ഒരിനം മാൻ) ഉൾപ്പെടെ ഒമ്പത് വന്യമൃഗങ്ങൾ ചത്തു. പാർക്കിന്റെ 70 ശതമാനം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com