പൊലീസ് അതിക്രമം : കര്‍ണാലില്‍ ഇന്ന് കര്‍ഷകരുടെ മഹാ പഞ്ചായത്ത്; അനുമതി നിഷേധിച്ച് ജില്ലാഭരണകൂടം ; ആറ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം 

മരിച്ച കര്‍ഷകനും പൊലീസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റ കര്‍ഷകര്‍ക്കും സഹായധനം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യമുന്നയിച്ചിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ക!ര്‍ണാല്‍ : കര്‍ഷകസമരത്തിനെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് മഹാ പഞ്ചായത്ത് ചേരും. കര്‍ണ്ണാല്‍ മിനി സെക്രട്ടറിയേറ്റിന് സമീപമാണ് മഹാ പഞ്ചായത്ത് ചേരുക. മഹാപഞ്ചായത്ത് യോഗത്തിന്  ജില്ല ഭരണകൂടം അനുമതി നിഷേധിച്ചിട്ടുണ്ട്.

കര്‍ണാലില്‍ സമരം നടത്തിയ കര്‍ഷകരുടെ തല തല്ലിപൊളിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണത്തില്‍ എസ് ഡി എമ്മിന് എതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എസ് ഡി എമ്മിനെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തതെന്ന് സമരക്കാര്‍ പറയുന്നു. 

മരിച്ച കര്‍ഷകനും പൊലീസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റ കര്‍ഷകര്‍ക്കും സഹായധനം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനം സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധ സൂചകമായി ഇന്ന്  മഹാ പഞ്ചായത്ത് ചേരുന്നത്.  ഇന്നലെ വൈകുന്നേരം കര്‍ഷക സംഘടനകളും ജില്ല ഭരണകൂടവും ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് മഹാ പഞ്ചായത്തുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. 

മഹാ പഞ്ചായത്തിനെ നേരിടാന്‍ കടുത്ത നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചത്. കര്‍ണാലില്‍ അടക്കം ആറ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി.  ക്രമസമാധന പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് കര്‍ഷക സംഘടനകളോട് ജില്ലാ മജിസ്‌ടേറ്റ് നിര്‍ദേശിച്ചു. സുരക്ഷ കണക്കിലെടുത്ത് 80 കമ്പനി പൊലീസിനെ കര്‍ണാലിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചു. സുരക്ഷയ്ക്കായി കേന്ദ്ര സേനയെയും നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com