അസം ബോട്ടപകടം: 40 പേര്‍ മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്; അന്വേഷണത്തിന് ഉത്തരവിട്ടു

അസം ജോര്‍ഹത് ബോട്ടപകടത്തില്‍ 40 പേര്‍ മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്
അസമിലെ ബോട്ടപകടത്തിനിടെ രക്ഷാപ്രവര്‍ത്തനം
അസമിലെ ബോട്ടപകടത്തിനിടെ രക്ഷാപ്രവര്‍ത്തനം

ഗുവഹത്തി: അസം ജോര്‍ഹത് ബോട്ടപകടത്തില്‍ 40 പേര്‍ മുങ്ങി മരിച്ചതായി റിപ്പോര്‍ട്ട്. 35 പേരെ രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

40 ഓളം പേരെയാണ് കാണാതാത്. ഇവര്‍ മരിച്ചിരാക്കാന്‍ സാധ്യതയുണ്ടെന്ന് ജോര്‍ഹട്ട് എസ്പി അങ്കുര്‍ ജെയിന്‍ പറഞ്ഞു. പുഴയില്‍ അടിയൊഴുക്ക് ശ്ക്തമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് അധികൃതര്‍ അറിയിച്ചു. അര്‍ധരാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് പൊലീസ് അറിയിച്ചു.

നദിയില്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച ഒരാള്‍ മരിച്ചു. 38കാരിയായ അധ്യാപിക പരോമിത ദാസാണ് മരിച്ചത്, 

അപകടത്തില്‍ രാഷ്ട്രപതി അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എല്ലാ സഹായവും വാഗ്ദാനം ചെയ്തു. യാത്രക്കാരെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരുടേയും രക്ഷയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്നും മോദി പറഞ്ഞു. 

എന്‍ഡിആര്‍എഫിന്റെയും എസ്ഡിആര്‍എഫിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചിലര്‍ നീന്തി രക്ഷപ്പെട്ടു. ബോട്ടുകളിലായി നൂറോളം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. മജൂലി - നിമതി ഘാട്ട് റൂട്ടില്‍ യാത്ര ചെയ്യുകയായിരുന്ന ബോട്ടുകളാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ദുഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍  നിര്‍ദേശം നല്‍കിയതായി അറിയിച്ചു. നാളെ ഹിമന്ത ബിശ്വ ശര്‍മ അപകട സ്ഥലം സന്ദര്‍ശിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com