പരിശീലനം ലഭിച്ച ആന ഫുട്ബോള്‍ കളിക്കുന്നത് കണ്ടിട്ടുണ്ട്. ഇപ്പോള്‍ ഒരു പരിശീലനവും ലഭിക്കാതെ കാട്ടിനോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രത്തിലെത്തിയ കരടികള്‍ ഫുട്ബോള്‍ കളിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ഒഡിഷയിലെ നബരംഗ്പുരിലുള്ള സുഖിഗാവ് ഗ്രാമത്തിലാണ് സംഭവം. നബരംഗ്പുരിലെ ഉമര്ഘോട്ട വനപരിധിയില്‍ ഞായറാഴ്ചയാണ് കരടികളെത്തിയത്. കുട്ടികള്‍ ഫുട്ബോള്‍ കളിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്ക് കരടികളെത്തുകയായിരുന്നു.കരടികളെ കണ്ട കുട്ടികള്‍ ഭയചകിതരായി ഫുട്ബോള്‍ ഉപേക്ഷിച്ച് നാലുപാടും ചിതറിയോടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അവിടേക്കെത്തിയ കരടികളില്‍ ഒന്ന് ഫുട്ബോള്‍ കൈക്കലാക്കുകയായിരുന്നു. ബോള്‍ കടിച്ചെടുത്ത കരടി അത് മുകളിലേക്കിട്ട് തട്ടുന്നതും കാണാം. കുറേ സമയം കരടി കാലുകൊണ്ട് ബോള്‍ തട്ടിക്കളിക്കുന്നത് തുടര്‍ന്നു.ഒടുവില്‍ കരടി ബോളും കടിച്ചെടുത്ത് കാട്ടിലേക്ക് ഓടിമറയുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ