കോവിഡ് കാരണം രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള സ്‌റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കും; പ്രതിമാസം 4000 രൂപ

സ്റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കുന്നത്‌ സംബന്ധിച്ച ശുപാര്‍ശ അടുത്ത ആഴ്ച കേന്ദ്ര മന്ത്രിസഭ പരിഗണിക്കും
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: കോവിഡ് കാരണം രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള പ്രതിമാസ സ്റ്റൈപ്പന്‍ഡ് കൂട്ടി. 2000 രൂപയില്‍ നിന്ന് 4000 രൂപയായാണ് വര്‍ധിപ്പിച്ചത്. 

സ്റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കുന്നത്‌ സംബന്ധിച്ച ശുപാര്‍ശ അടുത്ത ആഴ്ച കേന്ദ്ര മന്ത്രിസഭ പരിഗണിക്കും. മാതാപിതാക്കളോ, അവരില്‍ ഒരാളോ അതല്ലെങ്കില്‍ രക്ഷകര്‍തൃ സ്ഥാനത്ത് നില്‍ക്കുന്നയാളോ കോവിഡ് മൂലം മരിച്ചിട്ടുണ്ടെങ്കിലാണ് കുട്ടികള്‍ക്ക് സ്‌റ്റൈപ്പന്‍ഡ് ലഭിക്കുന്നത്. 

ഇതിനായി പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് സഹായധനം അനുവദിക്കാന്‍ ഈ വര്‍ഷം മേയില്‍ തീരുമാനിച്ചിരുന്നു. 3250 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. അതില്‍ 667 അപേക്ഷകള്‍ അംഗീകരിച്ചു. അതാത് ജില്ലാ കളക്ടര്‍മാര്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com