ഹെഡ്മാസ്റ്റര്‍ 12കാരിയുടെ കവിളില്‍ കടിച്ചു; പോക്‌സോ കേസ് 

ബിഹാറില്‍ 12 വയസുള്ള നാലാംക്ലാസുകാരിയോട് മോശമായി പെരുമാറിയതില്‍ കുപിതരായ ഗ്രാമവാസികള്‍ പ്രധാനാധ്യാപകനെ തല്ലിച്ചതച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പറ്റ്‌ന: ബിഹാറില്‍ 12 വയസുള്ള നാലാംക്ലാസുകാരിയോട് മോശമായി പെരുമാറിയതില്‍ കുപിതരായ ഗ്രാമവാസികള്‍ പ്രധാനാധ്യാപകനെ തല്ലിച്ചതച്ചു. തുടര്‍ന്ന് പോക്‌സോ വകുപ്പ് അനുസരിച്ച് ഹെഡ്മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു.

പിപ്രി ബഹിയാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ ഇയാളെ കയ്യേറ്റം ചെയ്യുകയായിരുന്നു. കവിളില്‍ കടിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഉറക്കെ കരയുകയും ഇത് കേട്ട് ആളുകള്‍ ഓടിക്കൂടുകയുമായിരുന്നു.  ഇയാളെ സ്‌കൂളിലെ ഒരു മുറിയില്‍ പൂട്ടിയിട്ടു. സംഭവം അറിഞ്ഞ് കൂടുതല്‍ ആളുകള്‍ സ്‌കൂളിനു പുറത്ത് തടിച്ചുകൂടി. 

തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാളെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും ഒടുവില്‍ ഇയാളെ പൊലീസ് വാഹനത്തിലേറ്റി കൊണ്ടുപോവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com