എലികളെക്കൊണ്ട് പൊറുതി മുട്ടി ; റോഡു പണി നിര്‍ത്തിവെച്ച് മുനിസിപ്പാലിറ്റി

ഇന്റര്‍ലോക്ക് കട്ടകള്‍ക്ക് പകരം  കോണ്‍ക്രീറ്റ് റോഡുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചാണ് മുനിസിപ്പാലിറ്റി ആലോചിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലഖ്നൗ : എലികളെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. എലികളുടെ ശല്യം മൂലം റോഡു പണി തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്. എലിശല്യം എങ്ങനെ മറികടക്കാമെന്ന പഠനത്തിലാണ് ഇപ്പോള്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും ഭരണകര്‍ത്താക്കളും.

മുനിസിപ്പാലിറ്റിക്ക് കീഴിലെ റോഡുകളില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ വിരിക്കുന്ന പണികള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ എലികള്‍ മണ്ണു കുത്തുന്നത് മൂലം ഇന്റര്‍ ലോക്ക് കട്ടകള്‍ ഇളകിപ്പോകുകയും വാഹനം കയറുമ്പോള്‍ തകര്‍ന്ന് നശിക്കുകയും ചെയ്യുന്നു. ഇതുമൂലം റോഡും ഗതാഗതയോഗ്യമല്ലാതാകുന്നു. 

ഈ സാഹചര്യത്തില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ വിരിക്കുന്നതിന് പകരം, സിമന്റ് റോഡ് നിര്‍മ്മിക്കണമെന്ന് കൗണ്‍സിലര്‍ സുനില്‍ യാദവ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചീഫ് എഞ്ചിനീയറെ കണ്ട് ആവശ്യപ്പെടുകയും ചെയ്തു. ഇന്റര്‍ലോക്ക് കട്ടകള്‍ക്ക് പകരം  കോണ്‍ക്രീറ്റ് റോഡുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചാണ് മുനിസിപ്പാലിറ്റി ആലോചിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com