മോദിയുടെ ചിത്രം വേണ്ട; ഔദ്യോഗിക ഇ മെയിലിൽ നിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോ നീക്കാൻ സുപ്രീം കോടതി നിർദ്ദേശം

മോദിയുടെ ചിത്രം വേണ്ട; ഔദ്യോഗിക ഇ മെയിലിൽ നിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോ നീക്കാൻ സുപ്രീം കോടതി നിർദ്ദേശം
സബ്കാ സാത്ത്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യവും പ്രധാനമന്ത്രിയുടെ ചിത്രവും ആണ് ഫൂട്ടർ ഭാ​ഗത്ത് ഉൾപ്പെടുത്തിയിരുന്നത്
സബ്കാ സാത്ത്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യവും പ്രധാനമന്ത്രിയുടെ ചിത്രവും ആണ് ഫൂട്ടർ ഭാ​ഗത്ത് ഉൾപ്പെടുത്തിയിരുന്നത്

ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ മെയിലിന്റെ ഫൂട്ടർ ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രവും കേന്ദ്ര സർക്കാരിന്റെ മുദ്രാവാക്യവും എടുത്തു മാറ്റാൻ പരമോന്നത കോടതിയുടെ നിർദേശം. പകരം, സുപ്രീം കോടതിയുടെ ചിത്രം ഉൾപ്പെടുത്താനും നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിനോട് കോടതി നിർദേശിച്ചു. 

സബ്കാ സാത്ത്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യവും പ്രധാനമന്ത്രിയുടെ ചിത്രവും ആണ് ഫൂട്ടർ ഭാ​ഗത്ത് ഉൾപ്പെടുത്തിയിരുന്നത്. സുപ്രീം കോടതി അയയ്ക്കുന്ന ഏത് മെയിലിനൊപ്പവും ഇതുണ്ടാകും. ഇത് നീക്കം ചെയ്യാനാണ് സുപ്രീം കോടതിയുടെ ഔദ്യോഗിക മെയിലിന്റെ സാങ്കേതിക വിഭാ​ഗം കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ജുഡീഷ്യറിയുടെ പ്രവർത്തനവുമായി യാതൊരു ബന്ധവുമില്ലാത്ത ചിത്രങ്ങൾ സുപ്രീം കോടതിയുടെ ഇ മെയിലിനൊപ്പം നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇ മെയിലിന്റെ ഫൂട്ടർ ആയി സുപ്രീം കോടതിയുടെ ചിത്രം ഉപയോഗിക്കാനും നിർദ്ദേശത്തിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com