പൊലീസ് ഉദ്യോഗസ്ഥ കുളിക്കുന്നത് ക്യാമറയില്‍ പകര്‍ത്തി; അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, ഡ്രൈവര്‍ക്കെതിരെ കേസ്

മധ്യപ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച പൊലീസ് കോണ്‍സ്റ്റബിളിനെതിരെ കേസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച പൊലീസ് കോണ്‍സ്റ്റബിളിനെതിരെ കേസ്. ഉദ്യോഗസ്ഥ കുളിക്കുന്ന ദൃശ്യളാണ് വനിതാ പൊലീസുകാരിയുടെ ഡ്രൈവര്‍ പകര്‍ത്തിയത്. ഇത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് അപമാനിക്കുമെന്ന് പറഞ്ഞ് കോണ്‍സ്റ്റബിള്‍ ഭീഷണിപ്പെടുത്തുകയും അഞ്ചുലക്ഷം രൂപ നല്‍കാന്‍  ആവശ്യപ്പെടുകയും ചെയ്തതായാണ് പരാതി.

ഭോപ്പാല്‍ ക്രൈംബ്രാഞ്ച് ആണ് കോണ്‍സ്റ്റബിളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. 22നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. താന്‍ കുളിക്കുന്നതിനിടെ ആരോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സംശയം തോന്നി. ബാത്ത്‌റൂമിന്റെ അടിയില്‍ ക്യാമറ വച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ വാതില്‍ തുറന്ന് പുറത്ത് വരുന്നതിന് മുന്‍പ് ഡ്രൈവര്‍ ഓടിമറയുന്നത് കണ്ടതായി ഉദ്യോഗസ്ഥയുടെ പരാതിയില്‍ പറയുന്നു.

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ വീട്ടില്‍ വന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥ പരാതിയില്‍ ആരോപിക്കുന്നു. അഞ്ചുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് അപകീര്‍ത്തിപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഭീഷണിക്ക് വഴങ്ങാതെ പൊലീസ് ഉദ്യോഗസ്ഥ ഭോപ്പാലിലെ പൊലീസ് ആസ്ഥാനത്ത് പരാതി നല്‍കുകയായിരുന്നു. സിറ്റി ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ബ്ലാക്ക്‌മെയിലിങ്ങ്, പണം തട്ടല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ച് കോണ്‍സ്റ്റബിള്‍ക്കെതിരെ കേസെടുത്താണ് അന്വേഷിക്കുന്നത്. ഡ്രൈവര്‍ ഒളിവിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com