കുറഞ്ഞ താപനിലയിലും കൃത്യത, ലക്ഷ്യസ്ഥാനം അണുവിട വ്യതിചലിക്കാതെ തകര്‍ത്തു; ആകാശ് പ്രൈമിന്റെ പരീക്ഷണം വിജയകരം- വീഡിയോ
ന്യൂഡല്‍ഹി: ഭൂതല- ആകാശ മിസൈല്‍ ആയ ആകാശിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തിലായിരുന്നു ആകാശ് പ്രൈമിന്റെ പരീക്ഷണം.
എതിര്‍ദിശയില്‍ വന്ന പരീക്ഷണത്തിനായി ഉപയോഗിച്ച ഡ്രോണിനെ പ്രതിരോധിക്കുകയും ലക്ഷ്യസ്ഥാനം കൃത്യമായി തകര്‍ക്കുകയും ചെയ്തതായി പൊതുമേഖലയിലെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ അറിയിച്ചു. ഡിആര്‍ഡിഒ ആണ് മിസൈല്‍ വികസിപ്പിച്ചത്.
ഉയര്‍ന്ന പ്രദേശങ്ങളിലെ കുറഞ്ഞ താപനിലയിലും മിസൈലിന് കൃത്യത ഉറപ്പുവരുത്താന്‍ സാധിച്ചു. നിലവിലുള്ള ആകാശ് മിസൈല്‍ തൊടുക്കാന്‍ ഉപയോഗിച്ച സാങ്കേതികവിദ്യയാണ് പരിഷ്കരിച്ച പതിപ്പിനും ഉപയോഗിച്ചത്. മിസൈലിന്റെ സഞ്ചാരപഥം സൂക്ഷ്മമായി വിലയിരുത്താന്‍ റഡാര്‍, ടെലിമെട്രി സ്റ്റേഷന്‍സ്, ഇലക്ട്രോ- ഒപ്ടിക്കല്‍ ടാര്‍ജറ്റിംഗ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.
മിസൈല്‍ പരീക്ഷണം വിജയകരമാക്കിയ ഡിആര്‍ഡിഒയെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. ലോകോത്തര മിസൈലുകള്‍ വികസിപ്പിക്കുന്നതില്‍ ഈ പരീക്ഷണം കരുത്തുപകരും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ