കുത്തിയൊലിച്ച് ഒഴുകി ഗംഗ, തുഴച്ചിലുകാരനെ ലക്ഷ്യമാക്കി കൂറ്റന്‍ പാമ്പ്; പരിഭ്രാന്തിയോടെ വിനോദസഞ്ചാരികള്‍- വീഡിയോ 

കുത്തിയൊലിച്ച് ഒഴുകുന്ന ഗംഗയിലാണ് പാമ്പിനെ കണ്ടത്
ഗംഗയില്‍ തുഴച്ചിലുകാരനെ ലക്ഷ്യമാക്കി വരുന്ന കൂറ്റന്‍ പാമ്പ്
ഗംഗയില്‍ തുഴച്ചിലുകാരനെ ലക്ഷ്യമാക്കി വരുന്ന കൂറ്റന്‍ പാമ്പ്

ഡെറാഡൂണ്‍: പാമ്പ് എന്ന് കേട്ടാല്‍ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാല്‍ പറയുകയും വേണ്ട. ഉത്തരാഖണ്ഡില്‍ തുഴച്ചിലുകാരനെ ലക്ഷ്യമാക്കി കൂറ്റന്‍ പാമ്പ് വരുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. കുത്തിയൊലിച്ച് ഒഴുകുന്ന ഗംഗയിലാണ് പാമ്പിനെ കണ്ടത്. 

ഋഷികേശിലാണ് സംഭവം. പുഴയില്‍ തുഴച്ചിലിന് ഉപയോഗിക്കുന്ന റാഫ്റ്റ് ലക്ഷ്യമാക്കിയാണ് പാമ്പ് നീന്തിയടുത്തത്. പാമ്പിനെ കണ്ട് ഈ സമയം അതുവഴി ബോട്ടിലും മറ്റും കടന്നുപോയ വിനോദസഞ്ചാരികള്‍ പരിഭ്രാന്തരായി. എന്നാല്‍ തുഴച്ചിലുകാരനെ ഉപദ്രവിക്കാതെ പാമ്പ് മുന്നോട്ട് നീന്തി അകന്നുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com