പതിമൂന്നുകാരിയെ ഗര്‍ഭിണിയാക്കി, രണ്ടര വര്‍ഷം ജയിലില്‍; ഡിഎന്‍എ പരിശോധന വന്നപ്പോള്‍ ട്വിസ്റ്റ്

പതിമൂന്നുകാരിയെ ഗര്‍ഭിണിയാക്കി, രണ്ടര വര്‍ഷം ജയിലില്‍; ഡിഎന്‍എ പരിശോധന വന്നപ്പോള്‍ ട്വിസ്റ്റ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അലിഗഢ്: ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുടെ പിതാവ് അല്ലെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് ബലാത്സംഗ കേസ് പ്രതിക്കു ജാമ്യം. രണ്ടര വര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞതിനു ശേഷമാണ് ഇരുപത്തിയെട്ടുകാരനായ പ്രതിക്കു ജാമ്യം കിട്ടിയത്.

പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് ഇയാളെ 2019 ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

പ്രതി മകള്‍ക്കു പിന്നാലെ പ്രണയാഭ്യര്‍ഥനയുമായി നടക്കുകയായിരുന്നുവെന്നാണ് പിതാവ് പൊലീസിനോടു പറഞ്ഞത്. ഇയാളില്‍നിന്നാണ് മകള്‍ ഗര്‍ഭിണിയായത്. ആരോടും പറയരുതെന്നു ഭീഷണിപ്പെടുത്തിയതിനാല്‍ ഏഴു മാസം ആയപ്പോഴാണ് പുറത്തറിഞ്ഞത്. 

പ്രതിയുടെ അഭിഭാഷകന്റെ അപേക്ഷ അംഗീകരിച്ച് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഡിഎന്‍എ പരിശോധന നടത്തിയത്. കൃത്യമായ അന്വേഷണം നടത്താതെയാണ് തന്റെ കക്ഷിയെ ജയിലില്‍ അടച്ചതെന്ന് അഭിഭാഷകന്‍ പറഞ്ഞു. പോക്‌സോ കോടതിയിലാണ് വിചാരണ. കേസില്‍ ഇനിയും കുറ്റം ചുമത്തിയിട്ടില്ല. ഡിഎന്‍എ പരിശോധനയുടെ പശ്ചാത്തലത്തില്‍ തുടര്‍ന്ന് എന്തു ചെയ്യാനാവുമെന്ന്  പരിശോധിക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു. 

അതേസമയം ഡിഎന്‍എ പരിശോധനയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെടുമെന്നും പിതാവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com